ന്യൂറോഡൈവർജന്റ് പ്രശ്‌നങ്ങളുള്ളവരുടെ ഭദ്രമായ ജീവിതത്തിന് വരുമാനദായകമായ തൊഴിൽ ചെയ്യാൻ അവരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും അവർക്ക് സമൂഹത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരമൊരുക്കി കൊടുക്കുക എന്നത് അവരുടെ വ്യക്തിത്വവികാസത്തിൽ വല്യ സ്വാധീനം ചെലുത്തുമെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. ന്യൂറോ ഡൈവർജന്റ് ഡിസോർഡറുകൾ സംബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനകം തന്നെ പ്രധാന വിഷയങ്ങളെ ആധാരമാക്കി ഈ മേഖലയിൽ മീറ്റിങ്ങുകൾ ചേർന്നിട്ടുണ്ട്. ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ച് പ്രാഥമികമായ Read More…


