India News Politics

സ്റ്റാലിൻ തമിഴ്നാട്ടിൽ വനിത പ്രാതിനിധ്യം നഷ്ടപ്പെടുത്തി: നിർമ്മല സീതാരാമൻ

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള അവസരം ഡിഎംകെയും കോണ്‍ഗ്രസ് സഖ്യവും നഷ്ടപ്പെടുത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചിു. ഡിഎംകെയുടെ നിലപാട് “ദീർഘദൃഷ്ടിയില്ലാത്തതും സ്ത്രീ വിരുദ്ധവുമാണ്” എന്നു വിമര്‍ശിച്ച നിർമ്മല സീതാരാമന്‍, ഇതിലൂടെ സംസ്ഥാനത്തിന് നേട്ടത്തിനുപകരം നഷ്ടമുണ്ടാകാമെന്നും പറഞ്ഞു. 2029 മുതല്‍ നിയമസഭകളിലും പാര്‍ലമെൻ്റിലും വനിതാ സംവരണം നടപ്പാക്കുന്നതിനും ലോക്‌സഭ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമായി കൊണ്ടുവന്ന ബില്ലിനെ ചുറ്റിപ്പറ്റിയ രാഷ്ട്രീയ വിവാദത്തിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. മുന്‍പ് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമിയും ഡിഎംകെയെ വിമര്‍ശിച്ചിരുന്നു. Read More…