Kerala News

ഒളകര ആദിവാസി ഉന്നതിയിലുള്ളവര്‍ക്ക് ഒന്നര ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്യും – മന്ത്രി കെ. രാജന്‍

ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ വിധിക്കു വിധേയമായി ഒളകര ആദിവാസി ഉന്നതിയിലുള്ളവര്‍ക്ക് ഒന്നര ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്യാന്‍ സ്റ്റേറ്റ് ലെവല്‍ മോണിറ്ററിങ് കമ്മിറ്റി (എസ്എല്‍എംസി) തീരുമാനിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. ഒളകരയില്‍ പഞ്ചായത്ത് അധികൃതര്‍ക്കും റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ഉന്നതി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒളകര നിവാസികളുടെ മുന്‍തലമുറക്കാര്‍ ഏകദേശം 100 വര്‍ഷം മുമ്പ് വനത്തിനുള്ളിലെ മുപ്പഴകൂടി, പൈങ്ങോട്ടുകണ്ടം എന്നിവിടങ്ങളിലായി താമസിച്ചിരുന്നതായാണ് കിര്‍ത്താര്‍ഡ്സിന്റെ പഠന റിപ്പോര്‍ട്ട്. പീച്ചി ഡാം നിര്‍മ്മിച്ചശേഷം 1957 കാലഘട്ടത്തില്‍ Read More…

Kerala News

ഒളകര ആദിവാസി ഊരിലുള്ളവരുടെ ഭൂപ്രശ്‌നത്തിന് പരിഹാരം കാണും – മന്ത്രി കെ. രാജന്‍

ഒളകര ആദിവാസി ഊരില്‍ താമസിക്കുന്നവരുടെ ഭൂപ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിയമപരമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. വനഭൂമിയില്‍ ആദിവാസികള്‍ക്ക് പട്ടയം അനുവദിക്കുന്നതിനെ തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് ഒഴിവാക്കുന്നതിന് ആവശ്യമെങ്കില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ഒളകര നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് തങ്ങള്‍ ജീവിക്കുന്ന ഭൂമിയുടെ അവകാശം ലഭിക്കുക എന്നത്. വനം വകുപ്പിന്റെ ചട്ടങ്ങളും നിലപാടുകളുമാണ് പതിറ്റാണ്ടുകളായുള്ള ആദിവാസി ജനവിഭാഗങ്ങളുടെ ആവശ്യത്തിന് തടസം. 2016 മുതല്‍ ഇതില്‍ നിരന്തര ഇടപെടല്‍ നടത്തുകയും Read More…