ചെന്നൈ: അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പൂഴ്ത്തിവെപ്പ് തടയുന്നതിനും നെല്ല്, അരി, പയർവർഗങ്ങൾ എന്നിവയുടെ സംഭരണത്തിന് പരിധി ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. സാധനങ്ങളുടെ തുല്യമായ വിതരണം ഉറപ്പാക്കുന്നതിനും ന്യായവിലയിൽ വിപണിയിൽ ലഭ്യത നിലനിർത്തുന്നതിനുമാണ് നടപടി. അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. വിലക്കയറ്റത്തിൻ്റെ പേരിൽ ടിവികെ സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിൻ്റെ മുൻകൂർ അനുമതിയോടെയാണ് അരി, തുവരപ്പരിപ്പ്, ഉഴുന്ന് എന്നിവയുടെ സംഭരണത്തിന് പരിധി നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. പുതിയ Read More…


