Business Economy India Kerala News Politics

വിലക്കയറ്റം നിയന്ത്രിക്കാൻ നെല്ല്, അരി, പയർവർഗങ്ങൾ എന്നിവയുടെ സംഭരണത്തിന് പരിധി ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ

ചെന്നൈ: അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പൂഴ്ത്തിവെപ്പ് തടയുന്നതിനും നെല്ല്, അരി, പയർവർഗങ്ങൾ എന്നിവയുടെ സംഭരണത്തിന് പരിധി ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. സാധനങ്ങളുടെ തുല്യമായ വിതരണം ഉറപ്പാക്കുന്നതിനും ന്യായവിലയിൽ വിപണിയിൽ ലഭ്യത നിലനിർത്തുന്നതിനുമാണ് നടപടി.

അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. വിലക്കയറ്റത്തിൻ്റെ പേരിൽ ടിവികെ സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കിയിരുന്നു.

കേന്ദ്ര സർക്കാരിൻ്റെ മുൻകൂർ അനുമതിയോടെയാണ് അരി, തുവരപ്പരിപ്പ്, ഉഴുന്ന് എന്നിവയുടെ സംഭരണത്തിന് പരിധി നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.

പുതിയ ഉത്തരവ് പ്രകാരം മൊത്തവ്യാപാരികൾക്ക് പരമാവധി 2,000 മെട്രിക് ടൺ നെല്ലും അരിയും സംഭരിക്കാം. ചില്ലറ വ്യാപാരികൾക്ക് ഓരോ വിൽപ്പനശാലയിലും പരമാവധി എട്ട് ടൺ വരെ സംഭരിക്കാനാണ് അനുമതി.

വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നത് തടയുന്നതിനും അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *