India Kerala News Politics

നെഹ്‌റുവിനെതിരായ വിമർശനങ്ങൾ ആറു പതിറ്റാണ്ടിന് ശേഷവും തുടരുന്നത് രാജ്യത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയുടെ തെളിവ്: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരായ വിമർശനങ്ങൾക്കെതിരെ പ്രിയങ്ക ഗാന്ധി രംഗത്ത്. അദ്ദേഹത്തിൻ്റെ മരണത്തിന് ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും വിമർശനങ്ങൾ തുടരുന്നത് രാജ്യത്തോടുള്ള അദ്ദേഹത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു.

നെഹ്‌റുവിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. വിപ്ലവകാരി, ദീർഘവീക്ഷണമുള്ള നേതാവ്, രാഷ്ട്രനിർമാതാവ് എന്നീ വിശേഷണങ്ങളോടെയാണ് അവർ നെഹ്‌റുവിനെ അനുസ്മരിച്ചത്.

ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കാൻ ശ്രമിക്കുന്നവരാണ് പതിറ്റാണ്ടുകൾക്കിപ്പുറവും നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്ന് അവർ ആരോപിച്ചു.

നെഹ്‌റുവിൻ്റെ രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഇത്തരം ആക്രമണങ്ങൾ തുടരുന്നതിന് പിന്നിലെന്നും പ്രിയങ്ക ഗാന്ധി സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *