യുവാക്കളിൽ വായനാശീലം കുറഞ്ഞുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സമൂഹത്തിൽ വായനയും പഠനവും വീണ്ടും ശക്തിപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ദി ലൈബ്രറി മാൻ ഓഫ് ഇന്ത്യ: ദി സ്റ്റോറി ഓഫ് പിഎൻ പണിക്കർ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിപി സത്യൻ രചിച്ച പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ് ഉപരാഷ്ട്രപതി ഭവനിൽ വെച്ച് നടന്നു. കേരളത്തിലെ ലൈബ്രറി-സാക്ഷരതാ പ്രസ്ഥാനങ്ങളുടെ പിതാവായി അറിയപ്പെടുന്ന പിഎൻ പണിക്കരെ ഉപരാഷ്ട്രപതി അനുസ്മരിച്ചു. പുസ്തകങ്ങളുടെയും അറിവിൻ്റെയും ശക്തിയിലൂടെ സമൂഹത്തിൽ വലിയ മാറ്റം Read More…


