Culture India International News Politics

ഇന്തോനേഷ്യയിലെ പ്രംബനൻ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യോഗ്യകാർത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രംബനൻ ക്ഷേത്രസമുച്ചയം സന്ദർശിച്ചു. ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ പ്രത്യേക ആദരസൂചകമായി പ്രധാനമന്ത്രിക്കൊപ്പമാണ് ക്ഷേത്രസന്ദർശനത്തിൽ പങ്കെടുത്തത്. സന്ദർശനത്തിനിടെ പ്രംബനൻ ക്ഷേത്രസമുച്ചയത്തിലെ സംരക്ഷണ-പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം കുറിക്കുന്ന ശിലാഫലകം ഇരുനേതാക്കളും ചേർന്ന് അനാച്ഛാദനം ചെയ്തു. ഇന്ത്യൻ പുരാവസ്തു സർവേ (എ.എസ്.ഐ.)യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രംബനൻ ക്ഷേത്രസമുച്ചയം ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെ പ്രതിഷ്ഠിച്ച ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു Read More…