ചണ്ഡീഗഢ്: പഞ്ചാബിൽ സുസ്ഥിരവും സുരക്ഷിതവും കാര്യക്ഷമവുമായ ഭരണം ഉറപ്പാക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. സംസ്ഥാനത്ത് സ്വന്തമായി സർക്കാർ രൂപീകരിക്കാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കൊന്നും കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പഞ്ചാബിൻ്റെ പാർട്ടി ചുമതല ഇദ്ദേഹത്തിനുള്ളത്. സ്ഥാനാർത്ഥികൾക്ക് അർഹതയും പ്രവർത്തനമികവും അടിസ്ഥാനമാക്കിയായിരിക്കും സീറ്റ് നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്തവർക്കും വിശ്വസ്തതയും സത്യസന്ധതയും പുലർത്തുന്നവർക്കും പരിഗണന നൽകും. Read More…


