തൃശൂര്‍: പ്രശസ്ത സംഗീതജ്ഞരും സാംസ്‌കാരിക നായകരും സംഗീതപ്രേമികളും നിറഞ്ഞ സദസില്‍ റഫി ഗാനങ്ങളും ‘റഫിജോസ്’ സ്മൃതികളും ഒഴുകി. കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ ‘പ്രേമപത്ര്’ റഫി സംഗീതനിശയോടെ ‘സ്നേഹഗായകന്‍’ പുസ്തകം പ്രകാശിതമായി. അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ജന്മശതാബ്ദി, റഫി ഗായകനായിരുന്ന പി.കെ. ജോസ് സ്മൃതി എന്നിവയോടനുബന്ധിച്ചാണ് ഈ പരിപാടികള്‍ അരങ്ങേറിയത്. റഫി ഗാനങ്ങള്‍ ആലപിച്ച് ആറര പതിറ്റാണ്ടിലേറെ ഗാനമേളാ സദസുകളെ കോരിത്തരിപ്പിച്ച തൃശൂര്‍ ജോസ് എന്ന പി.കെ. ജോസ് കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. Read More…