ന്യൂഡൽഹി: 2023 ജൂലൈ മുതൽ 2026 ജൂൺ വരെ ഇന്ത്യ 12 റോക്കറ്റ് വിക്ഷേപണ ദൗത്യങ്ങളും, 11 ദേശീയ ഉപഗ്രഹങ്ങളും, ഒമ്പത് വിദേശ ഉപഭോക്താക്കളുടെ ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. ഈ കാലയളവിൽ ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിങ് നടത്തിയ ആദ്യ രാജ്യമെന്ന നേട്ടവും, ആദിത്യ-എൽ1 സൗര ദൗത്യത്തിൻ്റെ വിക്ഷേപണവും, സ്പാഡെക്സ് (SPADEX) ദൗത്യത്തിലൂടെ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. Read More…
Tag: rajya sabha
കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; തമിഴ്‌നാട്ടില്‍ ആറു പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രമുഖ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെ ഉൾപ്പെടെ ആറുപേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെയിലെ മൂന്നുപേരും എഐഎഡിഎംകെയിലെ രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കമല്‍ഹാസന്‍ ഡിഎംകെ നയിക്കുന്ന ഇന്ത്യ മുന്നണിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പി വില്‍സണ്‍, രാജാത്തി എന്നറിയപ്പെടുന്ന സല്‍മ, എസ് ആര്‍ ശിവലിംഗം എന്നിവരാണ് ഡിഎംകെ ടിക്കറ്റില്‍ വിജയിച്ചത്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളായ ഐ എസ് ഇമ്പദുരൈ, എം ധനപാല്‍ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട്ടില്‍ ആറു Read More…
വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും അംഗീകരിച്ചു. 12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 1.10-ഓടെ നടന്ന വോട്ടെടുപ്പില്‍ 128 എംപിമാര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തു. 95 പേര്‍ എതിര്‍ത്തു. ഇന്നലെ രാവിലെ ബില്ലിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച ബിജെഡി, വൈകിട്ട് മനസ്സാക്ഷി വോട്ടിന് അംഗങ്ങളോട് നിര്‍ദേശിക്കുകയായിരുന്നു. ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭയും പാസാക്കിയിരുന്നു. ഇരു സഭകളിലൂടെയും പാസായതോടെ രാഷ്ട്രപതി ഒപ്പുവെച്ചാല്‍ നിയമമാകും. ബില്ലിലെ വിവിധ വ്യവസ്ഥകളെ എതിര്‍ത്തുകൊണ്ട് കേരള എംപിമാരായ ജോൺ ബ്രിട്ടാസ്, എ Read More…




