തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ പേരുള്ള 25ലക്ഷം വോട്ടര്‍മാരെ കണ്ടെത്താനായില്ലെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ രത്തന്‍ കേല്‍ക്കര്‍. സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേല്‍ക്കര്‍. സിപിഎമ്മും കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികള്‍ അതിശക്തമായ എതിര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. പട്ടികയില്‍ 6.44 വോട്ടര്‍മാര്‍ മരിച്ചതായും 8.19 ലക്ഷം വോട്ടര്‍മാര്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറിയതായി കണ്ടെത്തി. ഇരട്ടവോട്ടുള്ള 1.31 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. 7.12ലക്ഷം പേരുടെ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും കേല്‍ക്കര്‍ പറഞ്ഞു. ബിഎല്‍ഒമാര്‍ക്ക് Read More…
Tag: rathan kelkar
99.5 ശതമാനം എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തു; ഫോം പൂരിപ്പിക്കുന്ന കാര്യത്തില്‍ ഭാഷ തടസമല്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 99.5 ശതമാനം എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തതായി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡോ.രത്തന്‍ യു.ഖേല്‍ഖര്‍. എന്യുമറേഷന്‍ ഫോം വിതരണം സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. നിരവധി ബിഎല്‍ഒമാര്‍ക്ക് 100 ശതമാനം ഫോം ഡിജിറ്റലൈസ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍ എന്നിവരുടെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷം പേര്‍ക്ക് ഇതുവരെ ഫോം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം വിശദീകരിച്ചു. ഫോം പൂരിപ്പിക്കുന്ന കാര്യത്തില്‍ ഭാഷ ഒരു തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. Read More…
ബിഎല്‍ഒയെ തടസ്സപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി; പത്തു വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം; 97% ഫോം വിതരണം പൂര്‍ത്തിയാക്കി
തിരുവനന്തപുരം: എസ്‌ഐആര്‍ ജോലിക്കെത്തുന്ന ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. സംസ്ഥാനത്തെ എസ്‌ഐആറിലെ പുരോഗതി വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫോം വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്‌തെന്നും തിരുവനന്തപുരം, എറണാകുളം നഗരമേഖലയിലാണ് ഇനി ഫോം വിതരണം ചെയ്യാനുള്ളതെന്നും അത് ഉടന്‍ പുര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തു. കണ്ണൂരിലെ Read More…


