സംസ്ഥാന വിവരാവകാശ കമ്മീഷൻ, ഒരു വിവരാവകാശ അപേക്ഷകനേയും കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ അറിയിച്ചു. 2005 ലെ വിവരാവകാശ നിയമം രാജ്യമൊട്ടാകെ പ്രാബല്യമുളള നിയമമാണ്. ഈ നിയമത്തിലോ അതിന്റെ കീഴിലുണ്ടാക്കിയിട്ടുളള ചട്ടങ്ങളിലോ ഒരാളെയും കരിമ്പട്ടികയിൽ പെടുത്താനുള്ള വ്യവസ്ഥകളില്ല. എന്നാൽ വിവേചനരഹിതമായ നിരന്തരം കഴമ്പില്ലാത്ത വിവരാവകാശ അപേക്ഷകൾ വിവിധ പൊതു അധികാരികൾ മുമ്പാകെ ഫയൽ ചെയ്തുവരുന്ന ഒരു ചെറിയ വിഭാഗമുണ്ടെന്നുളളത് കമ്മീഷന്റെ ശ്രദ്ധയിൽ വന്നിട്ടുളളതാണ്. വിവരാവകാശ കമ്മീഷന്റെ പൊതു തീരുമാനങ്ങൾ എന്ന രീതിയിൽ Read More…
Tag: Right to Information Commission
ജസ്റ്റിസ് ഹേമ കമ്മിറ്റി – വിവരാവകാശ കമ്മീഷൻ പ്രത്യേക ബഞ്ച് രൂപീകരിച്ചു
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കമ്മീഷനിൽ ഫയൽ ചെയ്തിരിക്കുന്ന എല്ലാ അപ്പീൽ / കംപ്ലയിന്റ് പെറ്റീഷനുകളും വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി മുഖ്യ വിവരാവകാശ കമ്മീഷണർ, രണ്ട് വിവരാവകാശ കമ്മീഷണർമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് രൂപീകരിച്ചു. ബെഞ്ച് സിറ്റിംഗിന് ശേഷമേ ഈ വിഷയത്തിന്മേൽ കമ്മീഷനിൽ നിലവിലുള്ളതും ഇനി വരാനുള്ളതുമായ അപ്പീൽ / പരാതി അപേക്ഷകളിൽ തീരുമാനമെടുക്കുകയുള്ളൂ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കമ്മീഷനിലുള്ള ഫയലുകളുടെ തീർപ്പാക്കലും മറ്റ് നടപടി ക്രമങ്ങളും സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ വാർത്തകൾ ദൃശ്യശ്രവ്യ Read More…



