കണ്ണൂർ: വളപട്ടണത്ത് അരി വ്യാപാരിയായ അഷ്റഫിന്റെ വീട്ടിൽ നടന്ന വൻ കവർച്ച കേസിൽ അയൽവാസി ലിജീഷ് അറസ്റ്റിൽ. ഒരു കോടി രൂപയും 300 പവനും മോഷ്ടിച്ച സംഭവത്തിൽ, ലിജീഷിന്റെ വീട്ടിൽ നിന്ന് തന്നെ പണവും സ്വർണവും കണ്ടെത്തി. കഴിഞ്ഞ മാസം 20ന് അഷ്റഫിന്റെ പൂട്ടിയിട്ട വീട്ടിലെ കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷണം നടത്തിയിരുന്നു. സംഭവത്തെ തുടർന്നു പൊലീസ് നടത്തിയ പരിശോധനകളിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. മോഷണത്തിൽ മറ്റു വ്യക്തികളുണ്ടോയെന്ന് കണ്ടെത്താനുള്ള അന്വേഷണം Read More…
Tag: robbery
തൃശൂരില്‍ എടിഎം കവര്ച്ച: സംഘത്തെ തമിഴ്നാട്ടില്‍ പിടികൂടി, ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു
തൃശൂരിലെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് 65 ലക്ഷം രൂപ കവര്‍ന്ന ഹരിയാന സ്വദേശികളുടെ സംഘം തമിഴ്നാട്ടില്‍ പിടിയില്‍. നാമക്കല്ലിൽ വച്ചാണ് സംഘം പിടിയിലായത്. തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനയില്‍ 65 ലക്ഷം രൂപയും മോഷണം നടത്തിയ കാറും തിരിച്ചുപിടിച്ചു. എടിഎം കൊള്ള സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. കറുത്ത പെയിന്റ് ഉപയോഗിച്ച് സിസിടിവി കാമറകള്‍ നശിപ്പിച്ച ശേഷമാണ് കൊള്ളസംഘം എടിഎമ്മുകള്‍ തകര്‍ത്തത്. ആവശ്യമായ പരിശോധനകള്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
തൃശ്ശൂരിൽ വൻ എടിഎം കൊള്ള
മൂന്ന് എടിഎം സെൻററുകളിൽ നിന്നായി 65 ലക്ഷം കൊള്ളയടിച്ചു മാപ്രാണം , കോലഴി , ഷോർണൂർ റോഡ് എന്നിവിടങ്ങളിൽ നിന്നാണ് പണം മോഷ്ടിച്ചത് മുഖംമൂടി ധരിച്ച് എത്തിയ നാലംഗ സംഘം ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് മോഷണം നടത്തിയത്ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് മോഷണം നടന്നത് മോഷ്ടാക്കളെ കണ്ടെത്താൻ സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച പോലീസ്
തൃശ്ശൂരിൽ പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ച.
സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്നിരുന്ന സ്വർണാഭരണങ്ങളാണ് ദേശീയപാത കുതിരാനു സമീപം വച്ച് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവർന്നത്. ഇന്നലെ രാവിലെ 11.15ഓടെ ദേശീയപാത കുതിരാൻ കല്ലിടുക്കിൽ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറിൽ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വർണമാണ് മൂന്ന് കാറുകളിലായി മുഖം മറച്ചു എത്തിയ സംഘം കവർന്നത്. രണ്ട് ഇന്നോവ, ഒരു റെനോൾട്ട് എന്നീ കാറുകളിലായാണ് കവർച്ചാസംഘം എത്തിയത്. സ്വർണ്ണം കൊണ്ടുവന്നിരുന്ന Read More…




