ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആളില്ലാ ലെവല്‍ ക്രോസില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കടലൂര്‍ ചെമ്മന്‍കുപ്പത്ത്, കൃഷ്ണസ്വാമി മെടിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ലെവല്‍ക്രോസ് കടന്ന് സ്‌കൂള്‍ ബസ് പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ ട്രെയിന്‍ ഇടിച്ചത്. ചെന്നൈയില്‍ നിന്നും തിരുച്ചെന്തൂരിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് ബസിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് ദൂരേക്ക് തെറിച്ചുപോയിരുന്നു. പരിക്കേറ്റവരെ കടലൂര്‍ സര്‍ക്കാര്‍ Read More…
Tag: school bus
സംസ്ഥാനത്തെ ബസുകളിൽ ഇനി മുതൽ കാമറ നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ബസുകളിലും കാമറ നിർബന്ധമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) ഉത്തരവ് പുറപ്പെടുവിച്ചു. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഈ നിർദേശം ബാധകമാകുന്നത്. ബസിന്റെ മുൻവശം, പിൻവശം, അകത്തളങ്ങൾ എന്നിവ കാണുന്ന രീതിയിൽ മൂന്നു കാമറകളാണ് നിർബന്ധമായും സ്ഥാപിക്കേണ്ടത്. മാർച്ച് 31നകം കാമറകൾ സ്ഥാപിക്കണമെന്നാണ് നിർദ്ദേശം. കൂടാതെ, ഡ്രൈവർ ഉറങ്ങിപ്പോകുന്നത് നിരീക്ഷിക്കാനായി അലാറം സംവിധാനമുള്ള കാമറയും ബസുകളിൽ ഘടിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. അതോടൊപ്പം, ഓട്ടോറിക്ഷകളിൽ മീറ്റർ ഉപയോഗിക്കാതെ യാത്ര Read More…



