ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തെത്തുടർന്ന് എയർ ഇന്ത്യ വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകൾ 15 ശതമാനം വരെ കുറയ്ക്കുന്നു. ഈ നിയന്ത്രണങ്ങൾ ജൂലൈ പകുതിവരെ തുടരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിര്ബന്ധിത സുരക്ഷാ പരിശോധനകൾ, വ്യോമാതിർത്തി നിയന്ത്രണങ്ങൾ, പാശ്ചാത്യേഷ്യയിലെ സംഘർഷങ്ങൾ, സാങ്കേതിക പ്രശ്നങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സര്‍വീസുകള്‍ കുറയ്ക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനാണ് ഈ നടപടികളെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ജൂൺ 20 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ അന്താരാഷ്ട്ര ഷെഡ്യൂൾ ഉടൻ Read More…


