Kerala News

ലഹരിയ്ക്കെതിരെ നല്ല പിള്ളേർ എന്ന ഷോർട്ട് ഫിലിമുമായി മുക്കാട്ടുകര ഇടവക

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് പ്രസദ്ധീകരിച്ച ലഹരിയ്ക്കെതിരെ നല്ല പിള്ളേർ എന്ന ഷോർട്ട് ഫിലിം സമൂഹ മാദ്ധ്യമങ്ങളിലും മറ്റും വൈറലായി കൊണ്ടിരിക്കുന്നു. ഏപ്രിൽ 25, 26, 27, 28 തിയതികളിലാണ് തൃശൂർ അതിരൂപതയിലെ ഏറ്റവും പുരാതനമായ മുക്കാട്ടുകര ഇടവകയിലെ തിരുനാൾ. തിരുനാൾ പബ്ലിസിറ്റി കൺവീനർ ജെൻസൻ ജോസ് കാക്കശ്ശേരി, ജോയിൻ്റ് കൺവീനർ സി.എൽ.ജെയിംസ്, സംവിധായകൻ റോണി ഡേവിസ്, ഫ്രാൻസിസ് പല്ലിശ്ശേരി, സെൻ്റാന ജോർജ്ജ് എന്നിവർ അഭിനയിച്ച ഇടവക വികാരി ഫാ. പോൾ പിണ്ടിയാൻ, അസി. വികാരി Read More…

Kerala News

ഭിന്നശേഷി ബോധവൽക്കരണ ഹ്രസ്വചിത്രങ്ങൾ മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്തു

ഭിന്നശേഷിക്കാർക്കായി സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് പുറത്തിറക്കിയ രണ്ട് ബോധവൽക്കരണ ഹ്രസ്വചിത്രങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പ്രകാശനം ചെയ്തു. ഭിന്നശേഷി അവകാശ നിയമത്തിലെ പ്രസക്ത വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങൾ തയാറാക്കിയത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അവർക്കായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പൊതുസമൂഹത്തിലെത്തിക്കുവാൻ ഹ്രസ്വചിത്രങ്ങൾ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. 3 മിനിട്ട് ദൈർഘ്യമുള്ള രണ്ട് ഹ്രസ്വചിത്രങ്ങളുടെ നിർമ്മാണം കെ.എസ്.എഫ്.ഡി.സിയാണ്.  ഭിന്നശേഷി അവകാശ നിയമത്തിലെ സെക്ഷൻ 19 പ്രകാരം ഭിന്നശേഷിക്കാർക്ക് സൗജന്യമായി സ്വയം തൊഴിൽ പരിശീലനം, കുറഞ്ഞ നിരക്കിൽ സ്വയം തൊഴിൽവായ്പ ലഭ്യമാക്കൽ, സെക്ഷൻ 37 പ്രകാരം Read More…

Kerala News

ഭിന്നശേഷിക്കാർ മുഖ്യ വേഷങ്ങളിലെത്തിയ ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു

ഭിന്നശേഷിക്കാരായ രണ്ട് ചെറുപ്പക്കാർ മുഖ്യവേഷങ്ങളിലെത്തിയ ‘രണ്ട് മീനുകൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് സാമൂഹ്യനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. സജി വാഗമണ്ണും രാജീവ് ചെറൂപ്പയും പ്രധാന വേഷങ്ങളവതരിപ്പിച്ച ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അധ്യാപകനും ചലച്ചിത്രകാരനുമായ ചന്ദ്രൻ കൊളമ്പലമാണ്.  കരുതലേകാൻ ആരുമില്ലാതെ വീടിനകത്ത് തനിച്ചായിപ്പോയ രണ്ടു ഭിന്നശേഷിക്കാരായ വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും, വീട്ടിൽ വളർത്തുന്ന രണ്ടു മീനുകളിലൂടെ ചിത്രത്തിൽ പ്രതീകാത്മകമായി  അവതരിപ്പിച്ചിരിക്കുന്നു. എങ്ങനെയാണ് പരിമിതികൾക്ക് നടുവിൽ തളയ്ക്കപ്പെട്ട അവസ്ഥയിൽ  ഭിന്നശേഷിക്കാർ അവരുടെ ജീവിതം Read More…