Kerala News

സിവിൽ സർവീസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി വിദ്യാർഥികൾക്ക് വിജയത്തിളക്കം

യു.പി.എസ്.സി യുടെ 2024 ലെ സിവിൽ സർവീസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിജയം നേടി. ആകെ 1,009 പേരാണ് 2024 ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷാ വിജയികളായിട്ടുള്ളത്. ഇതിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ പരിശീലന പദ്ധതികളായ പ്രിലിംസ് കം മെയിൻസ് (റെഗുലർ), പ്രിലിംസ് മെയിൻസ് (വീക്കെൻഡ്), സിവിൽ സർവീസ് ഫൗണ്ടേഷൻ ബാച്ച്, അഡോപ്ഷൻ സ്‌കീം തുടങ്ങിയവയിൽ പരിശീലനം നേടിയിട്ടുള്ള 42 മലയാളികൾ ഉൾപ്പെടുന്നു. ആൽഫ്രഡ് തോമസ്, മാളവിക ജി. നായർ, നന്ദന ജി. പി, സോണറ്റ് ജോസ്, റീനു അന്ന മാത്യു, ദേവിക പ്രിയദർശിനി Read More…