Kerala News

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു;നടന്‍ കെ മണികണ്ഠന് സസ്പെൻഷൻ

പാലക്കാട്: കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ കണ്ടെടുത്തതിന് പിന്നാലെ മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്പെൻഷൻ. ഒക്ടോബര് 29ന് ഒറ്റപ്പാലത്തെ വാടക വീട്ടില് നടത്തിയ വിജിലൻസ് പരിശോധനയിലാണ് ഇയാളുടെ പക്കല് നിന്ന് പണം പിടിച്ചെടുത്തത്. വരുമാനത്തിന്റെ പുറത്തുള്ള സ്വത്ത് സമ്പാദനം സംബന്ധിച്ച കേസിൽ, കോഴിക്കോട്ടെ വിജിലൻസ് സ്പെഷ്യൽ സെല്ല് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു ശേഷമാണ് റെയ്ഡ് നടത്തിയത്. മണികണ്ഠന്‍റെ വാടക വീട്ടിൽ നിന്ന് പണത്തിന് പുറമേ മൊബൈൽ ഫോണുകളും ചില രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു. Read More…

Kerala News

ഐഎഎസ് പോരാട്ടം ചൂടേറിയപ്പോൾ: ‘മല്ലു ഹിന്ദു’ ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനും എന്. പ്രശാന്തിനും സസ്‌പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരിൽ വലിയ ചലനം സൃഷ്ടിച്ച കേസിൽ സസ്‌പെൻഷൻ നടപടികൾ. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനും അഗ്രോ ഇൻഡസ്ട്രീസ് ഡയറക്ടർ എന്. പ്രശാന്തിനും സസ്‌പെൻഷൻ. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ പരസ്യപ്രതികരണമാണ് പ്രശാന്തിനെതിരെ നടപടിക്ക് കാരണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. അതേസമയം, ‘മല്ലു ഹിന്ദു’ എന്ന ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചതാണ് ഗോപാലകൃഷ്ണനെതിരായ നടപടിക്ക് അടിസ്ഥാനം. സമൂഹമാധ്യമങ്ങളിൽ നടത്തിയ പരസ്യപ്രതികരണങ്ങൾ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് സെക്രട്ടറി ശാരദ Read More…