ന്യൂഡല്‍ഹി: വിവാദമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ( VB-G RAM G Bill ) ഇന്നു തന്നെ പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ നീക്കം. ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സര്‍ക്കാര്‍ തള്ളി. പുതിയ ആണവോര്‍ജ ബില്ലിനു (ശാന്തി ബില്‍) ശേഷം തൊഴിലുറപ്പ് പദ്ധതി ബില്‍ പാര്‍ലമെന്റില്‍ പരിഗണിച്ച് പാസ്സാക്കിയെടുക്കാനാണ് നീക്കം. പുതിയ ബില്ലില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ടിഡിപിയും ജെഡിയുവും ആശങ്ക അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബില്‍ പാര്‍ലമെന്റിന്റെ Read More…
Tag: thozhilurapu
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി പുറത്ത്, പുതിയ ബില്ല് ലോക്‌സഭയില്‍, വിമര്‍ശനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കി. വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ എന്ന പേരിലാണ് പുതിയ തൊഴില്‍ ഉറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. 125 ദിവസം തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) (വിബി-ജി റാം ജി ബില്‍ 2025). ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ലിസ്റ്റ് ചെയ്ത Read More…
ഇനി തൊഴിലുറപ്പ് പദ്ധതിയല്ല, പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന; പേര് മാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിയുടെ അംഗീകാരം
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന എന്ന പേരിലേക്കാണ് പദ്ധതിയെ മാറ്റുന്നത്. 100 തൊഴില്‍ദിനങ്ങളുണ്ടായിരുന്നത് 125 ദിവസമാക്കി വര്‍ധിപ്പിക്കുന്നതും പുതിയ ബില്ലിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 2005-ല്‍ യുപിഎ സര്‍ക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. എംജിഎന്‍ആര്‍ഇജിഎ എന്നും എന്‍ആര്‍ഇജിഎ എന്നും ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന തൊഴിലുറപ്പ് പദ്ധതിയുടെ പേര് നിലവില്‍ ഇംഗ്ലീഷിലായിരുന്നു. അത് ഹിന്ദിയിലേക്ക് മാറ്റിക്കൊണ്ടാണ് സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുന്നത്. പദ്ധതിക്കുകീഴില്‍ തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് തൊഴിലാളി Read More…
ചെങ്ങോട്ടുകാവ്: നിയമവാഴ്ച തകർത്ത് ‘തൊഴിലുറപ്പ്’: ഉദ്യോഗസ്ഥൻ രാഷ്‌ട്രീയ പാർട്ടിയുടെ നോക്കുകുത്തി; സി.പി.എം സെക്രട്ടറി ഔദ്യോഗിക യോഗം നിയന്ത്രിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നിയന്ത്രണത്തിലായി എന്ന് സ്ഥിരീകരിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഇന്ന് (2025 ഒക്ടോബർ 3, വെള്ളിയാഴ്ച) നടന്ന തൊഴിലാളികളുടെ യോഗത്തിൽ, തൊഴിലുറപ്പ് ഉദ്യോഗസ്ഥൻ നോക്കുകുത്തിയായി ഇരിക്കെ, പാർട്ടി സെക്രട്ടറിയാണ് യോഗം പൂർണ്ണമായും നിയന്ത്രിച്ചത്. സർക്കാർ സംവിധാനത്തെ രാഷ്‌ട്രീയ പാർട്ടിയുടെ പ്രാദേശിക ഘടകത്തിന് തീറെഴുതിക്കൊടുത്ത ഉദ്യോഗസ്ഥൻ്റെ നടപടി, നിയമലംഘനത്തിൻ്റെ പരസ്യമായ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ ഗുരുതരമായ വീഴ്ച പരിഹരിച്ച്, പദ്ധതിയുടെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നേരിട്ട് ഇടപെടണം Read More…
രാഷ്ട്രീയ നേട്ടത്തിനായി സിപിഎം പാവപ്പെട്ട തൊഴിലാളികളെ കരുവാക്കുന്നു
ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (MGNREGS) കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ പ്രത്യാശയുടെ കിരണങ്ങൾ വിതറുന്നു. ദാരിദ്ര്യത്തിന്റെ ഇരുണ്ട വഴികളിൽ വെളിച്ചം നിറച്ച്, വർഷത്തിൽ 100 ദിവസത്തെ ഉറപ്പുള്ള തൊഴിൽ നൽകുന്ന ഈ മഹത്തായ പദ്ധതി, സാധാരണക്കാരുടെ ജീവിതത്തിന് താങ്ങും തണലുമായി നിലകൊള്ളുന്നു. എന്നാൽ, കേരളത്തിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ അരങ്ങേറിയ സംഭവങ്ങൾ, ഈ വിശുദ്ധ പദ്ധതിയെപ്പോലും രാഷ്ട്രീയ ലാഭങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ വേദനാജനകമായ നേർക്കാഴ്ചയാണ്. പ്രത്യേകിച്ച് സിപിഎം പോലുള്ള രാഷ്ട്രീയ പാർട്ടികൾ, പാവപ്പെട്ട തൊഴിലാളികളുടെ Read More…
തൊഴിലുറപ്പ് തൊഴിലാളിക്ക് ഓണസമ്മാനം 1200 രൂപവീതം; 200 രൂപ വർധിപ്പിച്ചു
ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ തവണ 1000 രൂപവീതമാണ് ലഭിച്ചത്. 5,25,991 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ് ആനുകൂല്യം ലഭിക്കുക. സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുള്ള അയ്യൻകാളി നഗര Read More…



