ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ നടന്ന 16-ാമത് അന്താരാഷ്ട്ര നാടകോത്സവം മികച്ച രീതിയിൽ സംഘടിപ്പിച്ചതായി തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു. ഇറ്റ്ഫോകിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.തന്റെ കലാലയ ജീവിതത്തിലെ നാടക അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച മേയർ, ഇത്തരത്തിലുള്ള നാടകോത്സവങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. തൃശ്ശൂർ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് കേരള സംഗീത നാടക അക്കാദമിക്ക് ആവശ്യമായ എല്ലാപിന്തുണയും നൽകുമെന്ന് അവർ പറഞ്ഞു.
Tag: thrissur mayor
തൃശൂർ പൂരത്തെ അവഹേളിക്കുന്ന തൃശൂർ മേയർ
തങ്ങളുടെ വോട്ട് ബാങ്കിനെ സുഖിപ്പിക്കാനായി ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമിക്കുന്ന സിപിഎം രീതി തന്നെയാണ് മേയർ എം കെ വർഗീസും പൂരത്തിന്റെ കാര്യത്തിൽ അവലംബിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സാസ്‍കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ സംസ്കാരിക തനിമ വിളിച്ചോതുന്ന പൂരത്തെ തെരുവിൽ വലിച്ചിഴക്കുന്ന നിലപാടാണ് മേയർ ഇന്ന് ചെയ്തത്. പൂരത്തിന്റെ പെരുമ നശിപ്പിക്കുന്ന നടപടിയാണ് കോർപ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. തൃശൂർ പൂരത്തിന് മുൻപായി ‘മ്മടെ പൂരം’ എന്ന പേരിൽ പണം ധൂർത്തടിക്കാൻ വേണ്ടി മാത്രം നടത്തുന്ന Read More…



