Kerala News

മാധ്യമ കുലപതി ടിജെഎസ് ജോര്‍ജ് അന്തരിച്ചു

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സമകാലിക മലയാളം വാരികയുടെ എഡിറ്റോറിയല്‍ ഉപദേഷ്ടാവുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മണിപ്പാലിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ. എസ്. ജോര്‍ജിന്റെ ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തി. 1950 ല്‍ ബോംബെയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ചു. ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, Read More…

Kerala News

മുതിന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ്ജിൻ്റെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അനുശോചിച്ചു

മുതിന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ്ജിൻ്റെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അനുശോചിച്ചു. ഇന്ത്യൻ ജേർണലിസത്തിൻ്റെ അഭിമാനമായിരുന്ന ജോർജ്ജിൻ്റെ വേർപാടോടെ നിർഭയ മാധ്യമ പ്രവർത്തനത്തിൻ്റെ ധീരമായ ഒരു കാലഘട്ടത്തിന് തിരശ്ശീല വീണതായി പ്രസിഡൻ്റ് എസ്.ആർ. ശക്തിധരനും ജനറൽ സെക്രട്ടറി വി. ആർ. രാജമോഹനും അനുശോചന സന്ദേശത്തിൽ പറഞ്ഞു

Kerala News

ടി ജെ എസ് ജോർജിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചിച്ചു

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാക്കി തന്റെ പത്രാധിപ ജീവിതത്തെ മാറ്റാൻ കഴിഞ്ഞ പ്രഗത്ഭ മാധ്യമപ്രവർത്തകനായിരുന്നു ടി ജെ എസ് ജോർജ്. കേരളം ഇന്ത്യൻ പത്രപ്രവർത്തന രംഗത്തിനും ലോകമാധ്യമ രംഗത്തിനും നൽകിയ അഭിമാനകരമായ സംഭാവനയായിരുന്നു ടി.ജെ. എസ്. ഭയരഹിതവും നിഷ്പക്ഷവും ആയ പത്രപ്രവർത്തനത്തിന് വേണ്ടി എക്കാലവും നിലകൊണ്ട പ്രമുഖ പത്രാധിപനായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്തടക്കം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിലപാട് കൈക്കൊണ്ട ടി ജെഎസ് ജോർജ് എന്നും ലിബറൽ ജേണലിസത്തിന്റെ ധീരനായ വക്താവായിരുന്നു. സ്വാതന്ത്ര്യത്തെയും ജനാധിപത്യ ബോധത്തെയും Read More…