Kerala News

അഖിലേന്ത്യ പണിമുടക്ക് ആരംഭിച്ചു: കേരളം പൂർണ്ണ സ്തംഭനം; 30 കോടി തൊഴിലാളികൾ സമരരംഗത്ത്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യ പണിമുടക്ക് അർദ്ധരാത്രി മുതൽ രാജ്യത്തുടനീളം ആരംഭിച്ചു. കേരളത്തിൽ പണിമുടക്ക് പൂർണമായിരിക്കുമെന്ന് സമരസമിതി അറിയിച്ചു. പുതിയ ലേബർ കോഡുകൾ പിൻവലിക്കുക, എംജിഎൻആർഇജിഎ (തൊഴിലുറപ്പ് പദ്ധതി) ശക്തിപ്പെടുത്തുക, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം നിർത്തലാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെ പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ കർഷക സംഘടനകളും ഒന്നിച്ചാണ് സമരത്തിന് Read More…

Kerala News

ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക്

ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ നിയമങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ബുധനാഴ്ച അർധരാത്രി 12 മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു ഉൾപ്പെടെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ ചേർന്ന് നടത്തിയ ആഹ്വാനത്തിൽ കേരളം മുഴുവൻ സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കളുടെ വിലയിരുത്തൽ. പണിമുടക്കിന്റെ ഭാഗമായി രാജ്യത്തുടനീളം ആയിരത്തിലധികം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കേരളത്തിൽ മാത്രം 500 കേന്ദ്രങ്ങളിൽ റാലികളും Read More…

India News

അഖിലേന്ത്യാ പണിമുടക്ക് നാളെ അർധരാത്രി മുതൽ; രാജ്യമെങ്ങും വ്യാപക പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിൽ കോഡുകൾ അടക്കമുള്ള ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉയർത്തി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായ അഖിലേന്ത്യാ പണിമുടക്ക് നാളെ (ബുധനാഴ്ച) അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ നടക്കും. തൊഴിലാളികൾക്കൊപ്പം കർഷക-കർഷകത്തൊഴിലാളി സംഘടനകളും സമരത്തിൽ പങ്കെടുക്കും. ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ബഹുജന സംഘടനകളും വ്യാഴാഴ്ച തെരുവിലിറങ്ങും. ആയിരത്തിലധികം കേന്ദ്രങ്ങളിൽ സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കാൽനട ജാഥ, വാഹന റാലി, ട്രാക്ടർ റാലി Read More…