കൊച്ചി: പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളനാട്. ഓണത്തിന് പൂവിളിയുയര്‍ത്തി അത്തം നാളെ. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നാളെ നടക്കും. ഓണമെത്തിയതോടെ സംസ്ഥാനത്തെമ്പാടും പൂക്കച്ചവട വിപണിയും സജീവമായി. അത്തച്ചമയ ഘോഷയാത്രയ്ക്ക് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് ഹില്‍പ്പാലസില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങും. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ നാളെ രാവിലെ 9 ന് മന്ത്രി എംബി രാജേഷ് അത്താഘോഷം Read More…
Tag: tripunithra
‘അകലം പാലിച്ചില്ല’; തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ വനംവകുപ്പ് കേസ്
കൊച്ചി: തൃപ്പൂണിത്തുറശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഹൈക്കോടതി മാർഗനിർദേശപ്രകാരമുള്ള അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലവും ആനകളും ആളുകളും തമ്മിൽ എട്ടു മീറ്റർ അകലവും പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതായാണ് ആരോപണം. ക്ഷേത്ര ഭാരവാഹികൾ മഴ കാരണം നിർദേശങ്ങൾ പാലിക്കാനാകാതിരുന്നതായി അറിയിച്ചു. വൃഷ്ചികോത്സവത്തിലെ ആദ്യ ദിവസമുണ്ടായ സംഭവത്തെ തുടർന്നാണ് വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗം കേസ് രജിസ്റ്റർ ചെയ്തത്. വൃശ്ചികോത്സവത്തിന് Read More…



