കൊച്ചി: തൃപ്പൂണിത്തുറശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഹൈക്കോടതി മാർഗനിർദേശപ്രകാരമുള്ള അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.
ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലവും ആനകളും ആളുകളും തമ്മിൽ എട്ടു മീറ്റർ അകലവും പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതായാണ് ആരോപണം.
ക്ഷേത്ര ഭാരവാഹികൾ മഴ കാരണം നിർദേശങ്ങൾ പാലിക്കാനാകാതിരുന്നതായി അറിയിച്ചു. വൃഷ്ചികോത്സവത്തിലെ ആദ്യ ദിവസമുണ്ടായ സംഭവത്തെ തുടർന്നാണ് വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗം കേസ് രജിസ്റ്റർ ചെയ്തത്.
വൃശ്ചികോത്സവത്തിന് 15 ആനകളെയാണ് എഴുന്നള്ളിക്കുന്നത്. ഉത്സവത്തിനായി ആനകളുടെ അകലം അടക്കമുള്ള മാര്‍ഗരേഖയില്‍ ഇളവു തേടി ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല.