തിരുവനന്തപുരം: ക്ഷേത്രോത്സവങ്ങൾക്കിടെ ആനയിടഞ്ഞ് മരണങ്ങൾ ആവർത്തിക്കുന്നതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്സവനയത്തിൽ മാറ്റം വരുത്തുന്നു. എഴുന്നള്ളത്തിന് ആനയ്ക്കു പകരം രഥം ഉപയോഗിക്കാൻ നിർദേശിച്ച ദേവസ്വം ബോർഡ്, ഉത്സവഘോഷയാത്രയിൽ ഡിജെ, നാസിക്‌ഡോൾ, ലേസർഷോ എന്നിവയ്ക്കും നിരോധനം പ്രഖ്യാപിച്ചു. ആചാരപരമായ ചടങ്ങുകളിൽ മാത്രം ആനയെ ഉപയോഗിക്കാനുള്ള നിർദ്ദേശം നൽകുന്നതായും പള്ളിവേട്ട, ആറാട്ട് പോലുള്ള ചടങ്ങുകൾക്ക് മാത്രമായി ആനയെ ചുരുക്കാനാണ് തീരുമാനം എന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ആനയ്ക്ക് പ്രകോപനമുണ്ടാക്കുന്ന തരത്തിൽ ഡിജേയും നാസിക്‌ഡോളും ലേസർഷോയുമൊക്കെയുളള ഘോഷയാത്രകൾ അതീവ അപകടകരമാണെന്ന് Read More…
Tag: temple festivals
‘അകലം പാലിച്ചില്ല’; തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ വനംവകുപ്പ് കേസ്
കൊച്ചി: തൃപ്പൂണിത്തുറശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഹൈക്കോടതി മാർഗനിർദേശപ്രകാരമുള്ള അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലവും ആനകളും ആളുകളും തമ്മിൽ എട്ടു മീറ്റർ അകലവും പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതായാണ് ആരോപണം. ക്ഷേത്ര ഭാരവാഹികൾ മഴ കാരണം നിർദേശങ്ങൾ പാലിക്കാനാകാതിരുന്നതായി അറിയിച്ചു. വൃഷ്ചികോത്സവത്തിലെ ആദ്യ ദിവസമുണ്ടായ സംഭവത്തെ തുടർന്നാണ് വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗം കേസ് രജിസ്റ്റർ ചെയ്തത്. വൃശ്ചികോത്സവത്തിന് Read More…



