Kerala News

ഗുരുവായൂർ ഉത്സവവിശേഷമായ കഞ്ഞിയും മുതിര പുഴുക്കും കഴിക്കാൻ ആയിരങ്ങൾ

ഗുരുവായൂർ ഉത്സവവിശേഷമായ കഞ്ഞിയും മുതിരയും അടങ്ങുന്ന പ്രസാദ ഊട്ട് പന്തി ഉണർന്നു. ആയിരക്കണക്കിന് ഭക്തർ ഭഗവാൻ്റെ പ്രസാദ ഊട്ടിൽ പങ്കെടുത്ത് ധന്യതയിലായി. ഇന്നു ‘രാവിലെ ഒൻപത് മണിയോടെയായിരുന്നു ഉദ്ഘാടനം .തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ സജ്ജീകരിച്ച വേദിയിലെ ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിലെ നിലവിളക്കിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപം പകർന്നു. ശ്രീ ഗുരുവായൂരപ്പനായി വാഴയില ചീന്തിൽ തേങ്ങാപ്പൂളും ശർക്കര പൊടിയും പപ്പടവും ഉപ്പും നിരന്നു. പാളപ്പാത്രത്തിൽ കഞ്ഞിയും മുതിരപ്പുഴുക്കും ദേവസ്വം ചെയർമാൻ ഡോ.വി.കെ. Read More…

Kerala News

ഭക്തി സാന്ദ്രമായി ആനയില്ലാ ശീവേലി; ഗുരുവായൂർ ഉത്സവത്തിന് ഇന്ന് കൊടിയേറ്റം; ഉച്ചയ്ക്ക് ആനയോട്ടം

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്നു രാത്രി കൊടിയേറും. ഇന്നു രാവിലെ ആറരയോടെ ഭക്തി സാന്ദ്രമായ ചടങ്ങിൽ ആനയില്ലാ ശീവേലി നടന്നു. ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയൂർ അജിത് നമ്പൂതിരി ഭഗവാന്റെ തങ്കത്തിടമ്പ് മാറിൽ ചേർത്തു പിടിച്ച് ശീവേലി എഴുന്നള്ളിച്ചു. ഭക്തി നിറവാർന്ന ശീവേലി എഴുന്നള്ളിപ്പ് ദർശനം ലഭിച്ച ഭക്തസഹസ്രങ്ങൾ ആനന്ദ നിർവൃതിയിലായി. പുണ്യ ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ മനോജ് ബി നായർ, ശ്രീ.കെ Read More…