Kerala News Sports

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്നും അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നവംബര്‍ മാസത്തില്‍ അര്‍ജന്റീന ടീമിനെ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കളി നടത്താനായിരുന്നു തീരുമനം. എന്നാല്‍ സ്‌റ്റേഡിയത്തിലെ ചില അസൗകര്യങ്ങള്‍ തടസ്സമായി. ഇപ്പോ അത് എല്ലാം പൂര്‍ത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ള അംഗീകാരം Read More…

Kerala News Sports

മെസി കേരളത്തിലെത്തില്ല; ഉത്തരവാദിത്തം സ്‌പോൺസര്‍ക്ക്, സർക്കാരിന്റെ കൈയിൽ ഇത്രയും പണമില്ലെന്ന് കായികമന്ത്രി

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി പറഞ്ഞു. മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് Read More…

Kerala News

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കും : മന്ത്രി വി അബ്ദുറഹിമാൻ

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് 5 ന് കാസർഗോഡ് ആരംഭിക്കുന്ന യാത്ര കായിക മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പര്യടനം നടത്തും. കിക്ക് ഡ്രഗ് എന്നതാണ് ആപ്തവാക്യം. ജില്ലകളിൽ വിവിധയിടങ്ങളിൽ കാടുപിടിച്ചും മറ്റും അന്യമായ കളിക്കളങ്ങൾ വീണ്ടെടുത്ത് കളിക്കാൻ സജ്ജമാക്കും. സ്‌പോർട്‌സ് കിറ്റുകളും ഇവിടങ്ങളിൽ നൽകും. തദ്ദേശ സ്ഥാപന സ്‌പോർട്സ് കൗൺസിലുകളും ജില്ലാ സ്‌പോർട്‌സ് Read More…

Kerala News

പുതിയ അധ്യയന വർഷം മുതൽ ഹെൽത്തി കിഡ്സ് പാഠപുസ്തകങ്ങൾ ഒരുക്കും: മന്ത്രി വി അബ്ദുറഹ്മാൻ 

 കായിക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകി അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാലയങ്ങളിലും ഹെൽത്തി കിഡ്സ് എന്ന പേരിൽ പാഠപുസ്തകങ്ങൾ ഒരുക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി വലപ്പാട് ഗവ. സ്‌കൂൾ ഗ്രൗണ്ട് നവീകരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.   പ്രൈമറി തലത്തിൽ തയ്യാറാക്കുന്ന ഹെൽത്തി കിഡ്സ് പാഠപുസ്തകങ്ങളുടെ പരിശീലനം അവധിക്കാലത്ത് അധ്യാപകർക്ക് നൽകും.  ഉന്നത വിദ്യാഭ്യാസ മേഖലയിൽ കായികരംഗത്തെ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ലഭ്യമാകുന്നതിന് Read More…

Kerala News

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിര്‍മ്മിക്കും : മന്ത്രി വി. അബ്ദുറഹിമാന്‍

വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചിലെ അക്കാദമിക്/ റസിഡന്‍ഷ്യല്‍ ബ്ലോക്ക്  മന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കായിക പ്രവര്‍ത്തനങ്ങള്‍ക്കായി കളിക്കളം നിര്‍മ്മിക്കുമെന്നും, 2027ല്‍ കായിക വകുപ്പിനു കീഴില്‍  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ പുതുതായി പണികഴിപ്പിച്ച അക്കാദമിക്/ റസിഡന്‍ഷ്യല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 2.38 കോടി രൂപ വിനിയോഗിച്ചാണ് അക്കാദമിക്/ റസിഡന്‍ഷ്യല്‍ ബ്ലോക്കിന്റെ നിര്‍മാണം Read More…

Kerala News

കായിക ഉച്ചകോടി : പുസ്തകം പ്രകാശനം ചെയ്തു

അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ അവതരിപ്പിച്ച പ്രബന്ധങ്ങളേയും ചർച്ചകളേയും കോർത്തിണക്കി കായിക വകുപ്പ് തയ്യാറാക്കിയ പുസ്തകം മന്ത്രി വി അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ജോപോൾ അഞ്ചേരി പുസ്തകം ഏറ്റുവാങ്ങി. മുപ്പത്തിയെട്ടാമത് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന വാട്ടർ പോളോ താരങ്ങളായ കൃപക്കും അപ്പു എൻ എസിനും ചടങ്ങിൽ മന്ത്രി ജേഴ്സികൾ വിതരണം ചെയ്തു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി അദ്ധ്യക്ഷനായ പരിപാടിയിൽ അഡ്വ പി വി  ശ്രീനിജൻ എം എൽ Read More…

Kerala News Sports

രാജ്യത്താദ്യമായി കോളേജ് സ്പോർട്‌സ് ലീഗുമായി കേരളം;കോളേജ് സ്പോർട്സ് ലീഗ് ലോഗോ പ്രകാശനം ചെയ്തു

  രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേക സ്പോർട്സ് ലീഗ് തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് സംഘടിപ്പിക്കുന്നത്. കോളേജ് സ്പോർട്സ് ലീഗിന്റെ ലോഗോ പ്രകാശനം സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ കായിക മന്ത്രി വി. അബ്ദുറഹിമാനും ഉന്നത വിദ്യാഭ്യാസ  മന്ത്രി ഡോ. ആർ. ബിന്ദുവും ചേർന്ന് നിർവഹിച്ചു. സംസ്ഥാനത്തെ കോളേജുകളെ നാല് മേഖലകളായി തിരിച്ച് മൂന്ന് മുതൽ ആറു മാസം വരെ നീളുന്ന ലീഗാണ് നടത്തുക. ഇതിന്റെ ഭാഗമായി Read More…