കണ്ണൂർ: വളപട്ടണത്ത് അരി വ്യാപാരിയായ അഷ്റഫിന്റെ വീട്ടിൽ നടന്ന വൻ കവർച്ച കേസിൽ അയൽവാസി ലിജീഷ് അറസ്റ്റിൽ. ഒരു കോടി രൂപയും 300 പവനും മോഷ്ടിച്ച സംഭവത്തിൽ, ലിജീഷിന്റെ വീട്ടിൽ നിന്ന് തന്നെ പണവും സ്വർണവും കണ്ടെത്തി. കഴിഞ്ഞ മാസം 20ന് അഷ്റഫിന്റെ പൂട്ടിയിട്ട വീട്ടിലെ കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷണം നടത്തിയിരുന്നു. സംഭവത്തെ തുടർന്നു പൊലീസ് നടത്തിയ പരിശോധനകളിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. മോഷണത്തിൽ മറ്റു വ്യക്തികളുണ്ടോയെന്ന് കണ്ടെത്താനുള്ള അന്വേഷണം Read More…


