India News

ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രാക്കില്‍, മോദി ഫ്‌ലാഗ് ഓഫ് ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയ്ക്കടുത്തുള്ള ഹൗറയെ ഗുവാഹത്തിയിലെ കാമാഖ്യ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനാണ് ട്രാക്കിലായത്. പശ്ചിമ ബംഗാളിനും അസമിനും ഇടയില്‍ ഒരു രാത്രികാല ലിങ്ക് എന്ന നിലയിലാണ് ഈ അത്യാധുനിക ട്രെയിന്‍ സര്‍വീസ് നടത്തുക. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് അതിവേഗ ട്രെയിന്‍. പശ്ചിമ ബംഗാളിലെ മാള്‍ഡ ടൗണില്‍ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് Read More…

India News

വന്ദേ ഭാരത് സ്ലീപ്പര്‍ ആദ്യ ട്രെയിന്‍ ബംഗാളിന്; റൂട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ ട്രെയിന്‍ ട്രാക്കിലേക്ക്. പശ്ചിമ ബംഗാളിലാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആദ്യം സര്‍വീസ് നടത്തുക. ഗുവാഹത്തി – കൊല്‍ക്കത്ത റൂട്ടിലേക്കാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. പുതിയ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ആധുനിക സൗകര്യങ്ങളോടെയാണ് 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ട്രാക്കിലേറുന്നത്. സുഖപ്രദമായ സ്ലീപ്പര്‍ ബെര്‍ത്തുകള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, ടോയ്ലറ്റുകള്‍, തീപിടിത്തം തടയാനുള്ള സംവിധാനങ്ങള്‍, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങള്‍, ഡിജിറ്റല്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ Read More…

Kerala News

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ചെന്നൈ: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയിവേ. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതും ആശ്വാസം നല്‍കുന്നതുമായ പ്രഖ്യാപനം കൂടിയാണിത്. അവധി ദിനങ്ങളിലും ഉത്സവ സീസണുകളിലുമൊക്കെ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. ട്രെയിന്‍ രാവിലെ 5 മണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. മടക്ക യാത്രയില്‍ ഉച്ചയ്ക്ക് 2.20 എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവില്‍ എത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. Read More…

Kerala News

വന്ദേഭാരതില്‍ ഇനി തലശ്ശേരി ബിരിയാണിയും നാടന്‍ കോഴിക്കറിയും; കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മെനു പരിഷ്‌കരിച്ചു

കൊച്ചി: തലശ്ശേരി ബിരിയാണി മുതല്‍ നാടന്‍ കോഴിക്കറി വരെ; തനത് രുചികള്‍ക്ക് പ്രാധാന്യം നല്‍കി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണങ്ങള്‍ പരിഷ്‌കരിക്കുന്നു. പ്രാദേശിക വിഭങ്ങളുടെ രുചി വൈവിധ്യങ്ങള്‍ ഇനി യാത്രയിലും ആസ്വദിക്കാവുന്ന വിധത്തിലാണ് ഐആര്‍സിസിടിയുടെ പുതിയ മെനു. ഭക്ഷണത്തെ കുറിച്ച് നിരന്തരം പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ കാറ്ററിങ് കമ്പനികളെ ഉള്‍പ്പെടുത്തി ഐആര്‍സിടിസി പരിഷ്‌കരണം നടപ്പാക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിന്ദാവന്‍ ഫുഡ് പ്രൊഡക്റ്റിനായിരുന്നു കേരളത്തിലേയും തമിഴ്‌നാട്ടിലെയും വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിന്റെ ചുമതല. എന്നാല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ Read More…