സ്വർണ്ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ആഭരണങ്ങളുടേയും കിലോഗ്രാമിന് 10,000 രൂപയിൽ കൂടുതൽ വിലവരുന്ന ഉത്പന്നങ്ങളുടേയും ക്രയവിക്രയത്തിന് കുറഞ്ഞത് 10 മില്ലിഗ്രാം കൃത്യതയുള്ള High Accuracy Class (Class II), അല്ലെങ്കിൽ Special Accuracy Class (Class 1) വിഭാഗത്തിലുള്ള ത്രാസുകൾ മാത്രമേ ലീഗൽ മെട്രോളജി നിയമപ്രകാരം ഉപയോഗിക്കാൻ പാടുള്ളൂ. ഇത്തരം Class II വിഭാഗത്തിൽപ്പെട്ട 10 മില്ലിഗ്രാം കൃത്യതയുള്ള ത്രാസുകൾ സ്റ്റാൻഡേർഡ് അളവിലുള്ള തൂക്കകട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇൻസ്‌പെക്ഷൻ സമയത്ത് ആ ത്രാസിന്റെ 50 ഗ്രാം കപ്പാസിറ്റി വരെ 10 മില്ലിഗ്രാം വ്യത്യാസവും 50 ഗ്രാമിനും 200 ഗ്രാമിനും ഇടയ്ക്ക് 20 മില്ലിഗ്രാം വ്യത്യാസവും 200 ഗ്രാമിന് മുകളിൽ 30 മില്ലിഗ്രാം വ്യത്യാസവും മാത്രമാണ് ലീഗൽ മെട്രോളജി നിയമപ്രകാരം അനുവദിച്ചിട്ടുള്ളത്. നിയമത്തിൽ അനുവദിച്ചിരിക്കുന്ന തൂക്ക വ്യത്യാസത്തിൽ Read More…


