Kerala News

കിണറുകള്‍ കുഴിക്കുന്നതിനും സര്‍ക്കാര്‍ അനുമതി വേണം, വെള്ളത്തിന് ഉപയോഗത്തിനനുസരിച്ച് വില കൂടും

തിരുവനന്തപുരം: ഇനി മുതല്‍ കിണറുകള്‍ കുഴിക്കുന്നതിനും സര്‍ക്കാര്‍ അനുമതി വേണ്ടിവരും. സര്‍ക്കാര്‍ പുറത്തിറക്കിയ ജലനയത്തിന്റെ കരടിലാണ് അനധികൃത ഭൂഗര്‍ഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാര്‍ശയുള്ളത്. അശാസ്ത്രീയമായ കിണര്‍നിര്‍മാണവും ദുരുപയോഗവും തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നുമാണ് കരടിലെ ശുപാര്‍ശ. കിണറുകളുടെ എണ്ണം, ആഴം, രൂപകല്പന, എന്നിവയെക്കുറിച്ചൊന്നും നിലവില്‍ സര്‍ക്കാരിന്റെ പക്കല്‍ കണക്കില്ല. അശാസ്ത്രീയമായ കിണര്‍നിര്‍മാണവും ദുരുപയോഗവും തടുയുകയാണ് ലക്ഷ്യം. മഴവെള്ളസംഭരണികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് കെട്ടിടനികുതി പിരിക്കുമ്പോള്‍ പരിശോധിക്കണം. വീടുകളില്‍ പാചകത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി രണ്ട് ജലസംഭരണികള്‍ നിര്‍ദേശിക്കുന്നതും പരിഗണിക്കും. വ്യാവസായിക ആവശ്യങ്ങള്‍ക്ക് Read More…