India News

‘ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടു പോകാം’; വാട്സ് ആപ്പിനോട് സുപ്രീം കോടതി

ന്യൂഡൽഹി: ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടു പോകാമെന്ന് വാട്സ് ആപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. വാണിജ്യ ആവശ്യങ്ങൾക്കായി വ്യക്തിവിവരങ്ങൾ പങ്കുവെയ്ക്കുന്നത് അനുവദിക്കാനാകില്ല. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മെറ്റയുടെ ഡേറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. വാട്‌സ് ആപ്പിന്റെ 2021 ലെ സ്വകാര്യത നിയമവും ആയി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ Read More…

News Technology

ഇനി സ്റ്റാറ്റസ് ആരൊക്കെ ഷെയര്‍ ചെയ്‌തെന്നറിയാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസ് ഇന്റര്‍ഫേസിനുള്ളില്‍ തന്നെ സ്റ്റാറ്റസ് അപ്ഡേറ്റുകളുടെ പ്രൈവസി സെറ്റിങ്‌സ് പരിശോധിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്. സെറ്റിങ്‌സ് മെമ്മറിയെ ആശ്രയിക്കാതെ ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് ആരൊക്കെ ഷെയര്‍ ചെയ്‌തെന്നും അത് റീഷെയര്‍ ചെയ്തിട്ടുണ്ടോയെന്നും അറിയാന്‍ കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ കൂടുതല്‍ സ്വകാര്യത കൊണ്ടുവരുന്നതാണ് ഫീച്ചര്‍. സ്റ്റാറ്റസുകള്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആര്‍ക്കൊക്കെ കാണാമെന്നതടക്കം ആന്‍ഡ്രോയിഡ് പതിപ്പ് 2.26.2.9-നുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റയില്‍ Read More…

Business News

ഇനി ഹാക്കിങ് നടക്കില്ല, ഉപയോക്താക്കള്‍ക്ക് അധിക പരിരക്ഷ; സുരക്ഷാ ഫീച്ചറുമായി വാട്സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് അധിക പരിരക്ഷ നല്‍കാന്‍ പുതിയ സുരക്ഷാ ഫീച്ചര്‍ പുറത്തിറക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹാക്കിങ് അല്ലെങ്കില്‍ ടാര്‍ഗെറ്റഡ് സൈബര്‍ ആക്രമണങ്ങളില്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ അപ്‌ഡേറ്റില്‍ പ്രൈവസി> അഡ്വാന്‍സ്ഡ് ഓപ്ഷനില്‍ ‘സ്ട്രിക്ട് അക്കൗണ്ട് സെറ്റിങ്‌സ്’ എന്ന പുതിയ ഓപ്ഷന്‍ ലഭ്യമാകും. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന് ഉപയോക്താക്കള്‍ ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യണം. അജ്ഞാത അക്കൗണ്ടുകളില്‍ നിന്ന് അയക്കുന്ന മീഡിയയും അറ്റാച്ചുമെന്റുകളും തടയുക, വാട്‌സ്ആപ്പ് കോളും Read More…

Business News

ഫെയ്‌സ്ബുക്കിനെ പോലെ, കവര്‍ ഫോട്ടോ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി വാട്‌സ് ആപ്പ്. കവര്‍ ഫോട്ടോകള്‍ ക്രമീകരിക്കാന്‍ നിലവില്‍ വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഉടന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായേക്കാമെന്നും ഫീച്ചര്‍ ട്രാക്കറായ വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ സെറ്റിങ്‌സില്‍ നിന്ന് ചിത്രം തെരഞ്ഞെടുക്കാം. ഇങ്ങനെ തെരഞ്ഞെടുക്കുന്ന കവര്‍ ഫോട്ടോ ഉപയോക്താവിന്റെ പ്രൊഫൈലിന് മുകളില്‍ പ്രദര്‍ശിപ്പിക്കും. ഇത് ഫെയ്‌സ്ബുക്ക്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ കാണുന്നതിനോട് സമാനമായിരിക്കും. Read More…

Business India News

മൊബൈല്‍ നമ്പര്‍ പങ്കിടാതെ ചാറ്റ് ചെയ്യാം, യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകളില്‍ അധിക സുരക്ഷ നല്‍കുന്ന ഫീച്ചറാണിത്. പതിവ് കോണ്‍ടാക്റ്റ് നമ്പറിന് പകരം ഒരു യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത. ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വാട്സ്ആപ്പില്‍ നിങ്ങള്‍ക്ക് മെസേജുകള്‍ അയക്കുന്നത് ഇതോടെ കുറയ്ക്കാനാകുമെന്ന് മെറ്റ കരുതുന്നു. നിങ്ങള്‍ക്ക് വേണ്ട യൂസര്‍നെയിം മുന്‍കൂട്ടി Read More…

India News Technology

ഏത് ഭാഷയിലും ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിലെ പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ട്രാന്‍സ്‌ലേഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഏത് ഭാഷയിലും ഉപയോക്താക്കള്‍ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ വാട്‌സ്ആപ്പ് ചാറ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സന്ദേശമാണോ വിവര്‍ത്തനം ചെയ്യേണ്ടത്, ആ സന്ദേശത്തിന് മുകളില്‍ ദീര്‍ഘനേരം ഹോള്‍ഡ് ചെയ്താല്‍ ഒപ്ഷന്‍ ലഭ്യമാകും. പിന്നീട് ഏത് ഭാഷയിലേക്കാണോ ട്രാന്‍സ്‌ലേറ്റ് ചെയ്യേണ്ടതെന്ന് എന്ന് സെലക്ട് ചെയ്താല്‍ മാത്രം മതി. ഫീച്ചര്‍ ലഭ്യമാകാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദിഷ്ട ഭാഷകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പുതിയ ഫീച്ചര്‍ വരുന്നതോടെ വിവര്‍ത്തനങ്ങള്‍ക്ക് മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. ഫീച്ചര്‍ Read More…

Kerala News

വാട്‌സ്ആപ്പ് ഹാക്കിങ്: ആള്‍മാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പുകള്‍, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയപ്പ്. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍, ആള്‍മാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ നടക്കുന്നതായും പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകാര്‍ ഫോണില്‍ വിളിച്ച് വിശ്വാസം നേടിയെടുത്തശേഷം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റലേഷന്‍ ഫയലുകള്‍ സന്ദേശങ്ങളായി അയച്ച് ഒടിപി കൈക്കലാക്കുന്നു. തുടര്‍ന്ന് അക്കൗണ്ടുകള്‍ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ ലോഗിന്‍ ചെയ്യുകയാണ്. അക്കൗണ്ട് ഉടമ വാട്സാപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തില്‍ ഒടിപി നല്‍കാന്‍ കഴിയാതെ വാട്‌സ്ആപ്പ് Read More…

Kerala News

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്ട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നത് വിലക്കി. കോവിഡ് കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്‌കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ നടക്കുന്നത്. കുട്ടികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നരീതി ഗുണകരമല്ല. കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ സ്‌കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാർഥികളുടെയും Read More…