ഫരീദാബാദ്: ജനാധിപത്യ സ്ഥാപനങ്ങളിൽ വനിതകളുടെ പ്രാതിനിധ്യം കൂടുതൽ ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്നത് ചരിത്രപരമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വനിതാ കമ്മീഷൻ സംഘടിപ്പിച്ച ‘ജെൻഡർ-റെസ്പോൺസീവ് ഗവേണൻസ്’ വിഷയത്തിലുള്ള ദ്വിദിന ദേശീയ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് അവസരങ്ങളും പിന്തുണയും നൽകുന്നതിൽ മാത്രം ഒതുങ്ങാതെ നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തുന്നതിൽ അവർ സജീവമായി പങ്കാളികളാകണമെന്ന് ഓം ബിർള പറഞ്ഞു. രാജ്യത്തെ വികസിത Read More…


