Kerala

യാത്രക്കാർ ഇരിക്കെഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു. ഇലക്ട്രിക് ലൈൻ ഉൾപ്പെടെയാണ് വീണത്.

വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. വി.ആർ. പുരത്ത് പെട്ടെന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഒടിഞ്ഞ മരം വീണത് യാത്രക്കാർ ഇരിക്കുന്ന ഓട്ടോ ടാക്സിക് മുകളിൽ ഓട്ടോയിലുണ്ടായിരുന്ന വി.ആർ പുരം സ്വദേശികളായ ദമ്പതികളെ വീടിന് മുൻപിൽ ഇറക്കാനായി, ഗെയ്റ്റിന് സമീപം വണ്ടി നിർത്തിയ ഉടനെയാണ് മരം ഇലക്ട്രിക് ലൈൻ അടക്കം ഓട്ടോറിക്ഷയുടെ മുകളിൽ വീണത്. ഓട്ടോക്ക് മുകളിലും ഗെയ്റ്റിലും വീടിൻ്റെ സൺ ഷൈഡിലും മരം തങ്ങി നിന്നതു മൂലം ഗെയ്റ്റ് തുറക്കാനോ വണ്ടി നീക്കാനോ കഴിയാതെ ഇവർ പ്രയാസപ്പെട്ടു. Read More…

Kerala

ഗുരുവായൂർ ദേവസ്വം ഭക്തർക്ക് വിതരണം ചെയ്ത ഭഗവാൻ്റെ ലോക്കറ്റ് മുക്കുപണ്ടമാണെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് ബിജെപി

ഗുരുവായൂർ ദേവസ്വം ഭക്തർക്ക് വിതരണം ചെയ്ത ഭഗവാൻ്റെ ലോക്കറ്റ് മുക്കുപണ്ടമാണെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ് കുമാർ. വൻ വില ഈടാക്കിയാണ് സ്വർണ ലോക്കറ്റ് ദേവസ്വം വിതരണം നടത്തിയത്. ഇതിൻ്റെ മറവിൽ വലിയ അഴിമതി നടന്നതായി കരുതേണ്ടിയിരിക്കുന്നു. കേരളത്തിൽ യുഡിഎഫും എൽ ഡി എഫും മാറി മാറി അധികാരത്തിലെത്തുമ്പോൾ ദേവസ്വം ബോർഡുകൾ വഴി ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്ന ബി ജെ പി നിലപാട് ശരിയെന്ന് വീണ്ടും വ്യക്തമാവുകയാണ്. സംഭവത്തിൽ ഉടൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന Read More…

Health Kerala

സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം: മന്ത്രി വീണാ ജോർജ്

* കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, ആശങ്ക വേണ്ട      സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജിലേയും സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചു. ജില്ലാ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് Read More…

India Kerala

സാക്ഷരതയുടെ അർത്ഥം കാലത്തിനനുസരിച്ച് മാറുന്നത്: മന്ത്രി വി. ശിവൻകുട്ടി

* ഉല്ലാസ് മേള 2024 ഉദ്ഘാടനം ചെയ്തു സാക്ഷരതയുടെ അർത്ഥം കാലത്തിനനുസരിച്ച് മാറുന്നത് എന്ന ബോധ്യം ജനങ്ങളിൽ ഉണ്ടായാൽ മാത്രമേ കേരള സമൂഹത്തെ മുന്നോട്ടു നയിക്കാനാവുകയുള്ളൂ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം നിശാഗന്ധി  ആഡിറ്റോറിയത്തിൽ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി സംഘടിപ്പിച്ച ഉല്ലാസ് മേള 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുക, വികസനവും ക്ഷേമവും എല്ലാവരിലും എത്തിക്കുകവഴി തുല്യ നീതി ഉറപ്പാക്കുക, പഠനം മുടങ്ങിയവരെ പഠനപ്രക്രിയയുടെ ഭാഗമാക്കുക തുടങ്ങിയ സർക്കാർ നയങ്ങൾ പ്രാവർത്തികമാക്കാനുള്ള Read More…

Kerala

മിന്നൽ ചുഴലി വ്യാപക നാശം.

തൃശ്ശൂരിൽ വിവിധ ഇടങ്ങളിൽ വീശിയടിച്ച മിന്നൽ ചുഴലി വ്യാപക നാശം വിതച്ചു…. എളവള്ളി നന്മിനി, ചെന്ത്രാപ്പിന്നി, ചാമക്കാല , പുത്തൻചിറ എന്നിവിടങ്ങളിലാണ് മിന്നൽ ചുഴലി വീശി അടിച്ചത്.. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ഉണ്ടായ മിന്നൽ ചുഴലിയിൽ ഗുരുവായൂർ നെന്മിനിയിൽ വ്യാപക നാശ നഷ്ടമാണ് ഉണ്ടാക്കിയത്. മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടു പാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴി വീണു. വൈദ്യുതി കാലുകൾ പൊട്ടിവീണു. നെന്മിനി ബലരാമ ക്ഷേത്രം റോഡിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിൽ Read More…

Kerala

പി.എസ്.സി കോഴ: പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണം: കെ.സുരേന്ദ്രൻ

കോഴിക്കോട്: പി.എസ്.സി കോഴയിൽ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം പിഎസ്സി കോഴ സ്ഥിരീകരിച്ചിരിക്കുകയാണ്. 25 ലക്ഷം രൂപ ഏരിയ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് കാഴ്ചക്കാരായി ഇരിക്കുന്നത്. ഇത് നാട്ടിലെ നിയമം അനുസരിച്ച് കുറ്റമായിരുന്നിട്ട് കൂടി പൊലീസ് ഇടപെടുന്നില്ല. പണം എങ്ങനെയാണ് കൈമാറിയതെന്നും അതിന്റെ സോഴ്സ് എന്താണെന്നും വെളിപ്പെടുത്തണം. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് പ്രതികൂട്ടിലായിട്ടുള്ളതെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. എന്തുകൊണ്ടാണ് ഇത് Read More…

India Kerala

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനക്കെത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ

പതിനേഴ് കിലോ കഞ്ചാവുമായി പിടിയിലായത് പശ്ചിമ ബംഗാൾ സ്വദേശി ചാലക്കുടി: വിശാഖപട്ടണത്തു നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് വിൽപ്പനയ്ക്കായി ചാലക്കുടിയിലേക്ക് കൊണ്ടുവന്ന മൂർഷിദാബാദ് സ്വദേശിയെ ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപം വച്ച് തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെയും ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവിൻ്റെയും നേതൃത്വത്തിൽ ചാലക്കുടി പോലീസും, ജില്ലാ ലഹരി വിരുദ്ധ സേനയും, ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്ന് Read More…

Kerala

ഇടുക്കി പുഷ്പകണ്ടം നാലുമലയില്‍ വിനോദ സഞ്ചാരികളുടെ വാഹനം കുടുങ്ങി.

അനധികൃത ട്രക്കിങ് നടത്തിയ വാഹനങ്ങളാണ് കുടുങ്ങിയത്. കര്‍ണാടകയില്‍ നിന്നും ഓഫ് റോഡ‍് ട്രെക്കിങ്ങിനെത്തിയവരുടെ 27 ഓളം വാഹനങ്ങളാണ് കുടുങ്ങിയത്. കനത്ത മഴയില്‍ ഇടുക്കി പുഷ്പകണ്ടം നാലുമലയിലാണ് സംഭവം. സഹായം അഭ്യര്‍ത്ഥിച്ചെത്തിയ സംഘത്തെ നാട്ടുകാര്‍ രാമയ്ക്കല്‍മേട്ടിലേക്ക് മാറ്റി. ചില വാഹനങ്ങള്‍ കയര്‍ കെട്ടി നിര്‍ത്തിയ നിലയിലാണ്. ഇരുവശവും ചെങ്കുത്തായ മലയിലൂടെയാണ് വാഹനം ഓടിച്ച് കയറ്റിയത്.മോട്ടോര്‍ വാഹനവകുപ്പ് അധികൃതരും പൊലീസും സംഭവസ്ഥലത്തെ പരിശോധന നടത്തി.

Kerala

കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്പ് നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി.

കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്പ് നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി. പുല്ലൂറ്റ് വി.കെ രാജൻ സ്മാരക ഗവ.ഹൈസ്കൂളിൽവെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് സ്വയം ഹിപ്പ് നോട്ടിസം നടത്തിയത്.മറ്റു ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പിൽ ബലം പ്രയോഗിച്ചതോടെയാണ് കുട്ടികൾ ബോധരഹിതരായി വീഴുകയായിരുന്നു.ആദ്യം മൂന്ന് വിദ്യാർത്ഥികളാണ് ബോധരഹിതരായത്.ഇവരെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് താലൂക്ക് ഗവ.ആശുപത്രിയിലെത്തിച്ചു.ഇതിനിടയിലാണ് മറ്റൊരു പെൺകുട്ടി കൂടി ബോധരഹിതയായത്. പെൺകുട്ടിയെ ആദ്യം താലൂക്കാശുപത്രിയിലും തുടർന്ന് എ.ആർ മെഡിക്കൽ സെൻ്ററിലും പ്രവേശിപ്പിച്ചു.നാലു Read More…

Kerala

CPI ജനവിധിയെ മാനിക്കണം – അഡ്വ കെ.കെ അനീഷ്കുമാർ

തൃശ്ശൂർ:തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് മാസം പിന്നിട്ടിട്ടും ജനവിധി അംഗീകരിക്കാതെ തൃശ്ശൂരിലെ വോട്ടർമാരെ അപമാനിക്കുന്ന പ്രസ്താവനകൾ സുനിൽകുമാറും CPI യും തുടരുന്നത് ഖേദകരമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. രാഷ്ട്രീയ പ്രബുദ്ധതയിൽ ഔന്നിത്യം പുലർത്തുന്ന തൃശ്ശൂർ ജനതയുടെ ഉറച്ച നിലപാടാണ് അവർ തെരെഞ്ഞെടുപ്പിൽ പ്രകടിപ്പിച്ചത്. അത് മനസ്സിലാക്കാനും സ്വയം തിരുത്താനും തയ്യാറാവാതെ ഇടതുപക്ഷം വോട്ടർമാരെ ബിജെപി വിലയ്ക്കെടുത്തുവെന്ന് പ്രചരിപ്പിക്കുന്നത് വോട്ടർമാരെയും ബിജെപിയേയും അപമാനിക്കലാണ്. തൃശ്ശൂരിലെ വോട്ടർമാരെ വിലയ്ക്കെടുക്കാൻ കഴിയുമെന്ന് ബിജെപി വിശ്വസിക്കുന്നില്ല. മാത്രമല്ല വോട്ടർമാരെ വിലയ്ക്കെടുക്കുന്ന സ്വഭാവം Read More…