കേരള കലാമണ്ഡലത്തിന്റെ 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് നോണ്‍വെജ് ഭക്ഷണം വിതരണം ചെയ്തു. കാലങ്ങളായി വെജിറ്റേറിയൻ ഭക്ഷണമായിരുന്നു ക്യാംപസിലെ മെസ്സിലൂടെ നൽകിയിരുന്നത്. കലാമണ്ഡലത്തില്‍ ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി. വിയ്യൂർ ജയിലിൽ നിന്നും വിപണിയിലെത്തിക്കുന്ന ‘ഫ്രീഡം ചിക്കൻ ബിരിയാണിയാണ്’ വിദ്യാർത്ഥികൾക്ക് കഴിഞ്ഞദിവസം മെസ്സിൽ വിതരണം ചെയ്തത്. കാലങ്ങളായി വെജിറ്റേറിയൻ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെങ്കിലും നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നില്ലെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി ആനന്ദ കൃഷ്ണൻ പറഞ്ഞു. മെസ്സിൽ മുൻപ് മുട്ട Read More…
Author: Web Editor
കാറിന് മുകളിൽ മരം ഒടിഞ്ഞു വീണു
തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിൽ മരം ഒടിഞ്ഞു വീണു അൽപസമയം മുൻപ് പെയ്ത മഴയിലും കാറ്റിലുമാണ് റോഡരികിൽ നിന്ന മരം ഒടിഞ്ഞു വീണത് പടിഞ്ഞാറേക്കോട്ട – അരനാട്ടുകര റോഡിലാണ് ഇന്നോവയ്ക്ക് മുകളിലൂടെ മരം വീണത് വാഹനത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ല
സിപിഎം മാഫിയകളെയും ക്രിമിനലുകളെയും പച്ചപരവതാനി വിരിച്ച് സ്വീകരിക്കുന്നു: കെ.സുരേന്ദ്രൻ.
സിപിഎം മാഫിയകളെയും ക്രിമിനലുകളെയും പച്ചപരവതാനി വിരിച്ച് സ്വീകരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയിൽ കാണുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാപ്പാ കേസ് പ്രതിക്കും കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയ്ക്കും പിന്നാലെ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും സിപിഎമ്മിൽ ചേർന്നതിൽ ഒരു അത്ഭുതവുമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ക്രിമിനലുകൾക്ക് ഭരണത്തിന്റെ തണലിൽ സംരക്ഷണം കൊടുക്കാമെന്ന വാഗ്ദാനമാണ് സിപിഎം നൽകുന്നത്. തെറ്റായരീതിയിൽ പ്രവർത്തിക്കുന്നവരെ സ്ഥാനത്ത് നിന്നും മാറ്റിനിർത്തുന്നതാണ് ബിജെപിയുടെ രീതി. എന്നാൽ അത്തരക്കാരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളത്. Read More…
വിഴിഞ്ഞ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടന വേളയിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് കെ സുധാകരന്‍.
വിഴിഞ്ഞo: തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടന വേളയിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് കെ പി സി പ്രസിഡന്റ് കെ സുധാകരന്‍. മര്യാദയുള്ള ഒരു സര്‍ക്കാരല്ലിത്. പ്രതിപക്ഷത്തെ ബഹുമാനിക്കാന്‍ സാധിക്കുന്ന മനസ്സ് വേണം. ആ മനസ്സില്ലാത്ത സര്‍ക്കാരാണ്. പ്രതിപക്ഷത്തിനിത് പുത്തരിയല്ല. തനിക്കതില്‍ പ്രയാസവുമില്ല. പിണറായി വിജയന്‍ കാലഹരണം വന്ന നേതാവാണ്. മരണപ്പെട്ട് നഷ്ടപ്പെട്ടു പോയ ഒരു മനുഷ്യന്റെ പേര് പോലും പറയാന്‍ മനസ്സില്ലായെന്ന് പറഞ്ഞാല്‍ മനസ്സിനകത്ത് എന്താ കിടക്കുന്നതെന്ന് ആലോചിച്ചാല്‍ മതിയെന്നും കെ. സുധാകരന്‍ ഇടുക്കി അടിമാലിയില്‍ പറഞ്ഞു.
വനം വകുപ്പിലെ വേതന കുടിശ്ശിക ഉൾപ്പെടെ ഉടൻ നൽകും – മന്ത്രി എ.കെ.ശശീന്ദ്രൻ
*വന്യജീവി ആക്രമണ നഷ്ടപരിഹാര കുടിശ്ശിക, ദിവസ വേതന കുടിശ്ശിക എന്നിവ നൽകും കുടിശ്ശിക തുകകൾ കൊടുത്തു തീർക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഭാഗമായി വനം വകുപ്പിലെ വിവിധ കുടിശ്ശിക തുകകൾ നൽകാൻ ആരംഭിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സംസ്ഥാനത്ത് വനം വകുപ്പിന്റെ വിവിധ ഡിവിഷനുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫോറസ്റ്റ് വാച്ചർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള വേതന കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്നും മന്ത്രി അറിയിച്ചു. ഈ വർഷം മെയ് 31 വരെയുള്ള Read More…
വിഴിഞ്ഞം തുറമുഖം മലയാളികൾക്ക് അഭിമാനം: മന്ത്രി വി എൻ വാസവൻ
ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട പൂർത്തീകരണം ചരിത്ര നിമിഷവും അഭിമാനകരവുമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മദർഷിപ്പിന് സ്വീകരണം നൽകിയ ശേഷം വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പുരോഗതി ഉറപ്പാക്കാൻ സഹായിക്കുന്ന പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലം കൂടിയാണിത്. പ്രകൃതിദത്തമായ അനുകൂല ഘടകങ്ങളുള്ള തുറമുഖമാണ് വിഴിഞ്ഞം. ഇന്ന് രണ്ടായിരത്തോളം കണ്ടെയ്‌നറുകളുമായി സാൻഫെർണാണ്ടോ എന്ന കപ്പൽ തുറമുഖത്തെത്തി. ഒരു ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖമെന്ന രീതിയിലുള്ള Read More…
കർക്കടകവാവ് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും : മന്ത്രി വി.എൻ വാസവൻ
* എല്ലാ കേന്ദ്രങ്ങളലും യോഗം ചേരാൻ നിർദ്ദേശം കർക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രാദേശികമായി അവലോകന യോഗങ്ങൾ ചേർന്ന് ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ദേവസ്വംവകുപ്പ് മന്ത്രി വി. എൻ വാസവൻ നിർദ്ദേശം നൽകി. കർക്കിടകവാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ തിരുവല്ലത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 20 ഗ്രൂപ്പുകളിൽ 15 ഗ്രൂപ്പുകളിലും ബലി തർപ്പണം നടക്കുന്ന കേന്ദ്രങ്ങളുണ്ട്. തിരുവല്ലം, ശംഖുമുഖം, വർക്കല, തിരുമുല്ലവാരം, ആലുവ അരുവിക്കര എന്നീ ആറ് കേന്ദ്രങ്ങൾ ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന വലിയ കേന്ദ്രങ്ങളാണ്. ഈ Read More…
സുരേന്ദ്രൻ നായർ മാനവിക പക്ഷത്ത് ഉറച്ചുനിന്ന കലാകാരൻ: മന്ത്രി സജി ചെറിയാൻ
* രാജാരവിവർമ്മ പുരസ്‌കാരം സമർപ്പിച്ചു മാനവിക പക്ഷത്ത് ഉറച്ചു നിന്ന് രാഷ്ട്രീയം പറയാൻ കലയെ ഉപയോഗപ്പെടുത്തിയ കലാകാരനാണ് സുരേന്ദ്രൻ നായരെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ദൃശ്യകലാരംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ രാജാരവിവർമ്മ പുരസ്‌കാരം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ സുരേന്ദ്രൻ നായർക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ മാറ്റത്തിലും വളർച്ചയിലും കലാകാരന്മാർ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സമൂഹവുമായും മനുഷ്യനുമായും സംവദിക്കുന്ന Read More…
മണിപ്പൂരി കുട്ടികളെ സ്‌കൂളിലേക്കും സർക്കാർ ഹോമിലേയ്ക്കും മാറ്റി: ബാലാവകാശ കമ്മിഷൻ
പത്തനംതിട്ട ജസ്റ്റിൻ ഹോമിൽ അനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഒമ്പത് പെൺകുട്ടികളെ നിക്കോൾസൺ സ്‌കൂളിലും, 19 ആൺകുട്ടികളെ കൊല്ലം സർക്കാർ ഹോമിലേയ്ക്കും മാറ്റിയതായി ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അറിയിച്ചു. കമ്മിഷൻ അംഗങ്ങളായ എൻ. സുനന്ദ, കെ.കെ.ഷാജു എന്നിവർ നിക്കോൾസൺ സിറിയൻ സെൻട്രൽ സ്‌കൂളിൽ സന്ദർശനം നടത്തിയപ്പോഴാണ് അനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ ജസ്റ്റിൻ ഹോമിൽ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചത്. സ്ഥാപനത്തിൽ കുട്ടികൾ സുരക്ഷിതരല്ലായെന്ന് കണ്ടെത്തിയ കമ്മിഷൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, പൊലീസ് Read More…
വിഴിഞ്ഞം തുറമുഖം ട്രയൽ റൺ 12 ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: മന്ത്രി വി എൻ വാസവൻ
* തുറമുഖം സെപ്തംബർ-ഒക്ടോബർ മാസം കമ്മീഷൻ ചെയ്യും കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതായും ട്രയൽ ഓപ്പറേഷൻ ജൂലൈ 12 ന് ആരംഭിക്കുമെന്നും തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജൂലായ് 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ ‘സാൻ ഫെർണാണ്ടോ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും. അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി Read More…









