Kerala

സിപിഎം ജില്ലാ കമ്മറ്റി പിരിച്ച് വിടണം – അഡ്വ കെ.കെ അനീഷ്കുമാർ

തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സിപിഎം ജില്ലാക്കമ്മിറ്റി പിരിച്ചുവിടണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.കെ.കെ.അനീഷ് കുമാർ ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒരു പാർട്ടി നേതൃത്വം മുഴുവൻ പ്രതിക്കൂട്ടിലാകുന്നത്. ആയിരക്കണക്കിന് സാധാരണക്കാരായ നിക്ഷേപകരെയാണ് സിപിഎം നേതാക്കൾ കൊള്ളയടിച്ചത്. കരുവന്നൂരിലെ തട്ടിപ്പ് പണം കൈപറ്റിയെന്ന് ED കണ്ടെത്തിയ സാഹചര്യത്തിൽ നിക്ഷേപകർക്ക് പണം തിരികെ നൽകേണ്ട ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കണം. സിപിഎമ്മും നേതാക്കളും തട്ടിച്ചുണ്ടാക്കിയ സ്വത്തുവകകൾ വിറ്റഴിച്ചായാലും കരുവന്നൂരിലെ നിക്ഷേപകർക്ക് Read More…

Kerala

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

ഇന്ന് (ജൂൺ 28) കേരള –  ലക്ഷദ്വീപ് – കർണ്ണാടക തീരങ്ങളിലും നാളെ (ജൂൺ 29) കർണാടക തീരത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ കേരള-കർണാടക-തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും (ജൂൺ 28) നാളെയും (ജൂൺ 29) തെക്ക് -പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന തെക്ക് -കിഴക്കൻ അറബിക്കടൽ, മധ്യ അറബിക്കടൽ, Read More…

Health Kerala

പകർച്ചവ്യാധി പ്രതിരോധം: ജൂലൈ മാസത്തേക്ക് പ്രത്യേക ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്

* ചത്ത് കിടക്കുന്ന പക്ഷികളെയും മൃഗങ്ങളെയും കൈ കൊണ്ട് എടുക്കരുത് * സ്റ്റേറ്റ് ആർആർടി യോഗം സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷൻ പ്ലാൻ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ജലദോഷം, വൈറൽ പനികൾ, ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതൽ കാണുന്നത്. കുട്ടികളിലെ Read More…

Kerala

കേന്ദ്ര മന്ത്രിയെക്കതിരെ അശ്ലീല പ്രചാരണം : പ്രതിയെ അറസ്റ്റു ചെയ്ത് ചേർപ്പ് പോലീസ്.

കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ്ഗോപിയുടെ സ്വകാര്യ സംഭാഷണ വീഡിയോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരെ കേസ് എടുത്തു.BJP തൃശ്ശൂർ ജില്ലാ ജന.സെക്രട്ടറി Adv.K R ഹരിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇൻസ്റ്റാഗ്രാം വഴിയും മറ്റും അപവാദം പ്രചരിപ്പിച്ച ആം ആദ്മി പാർട്ടി പ്രവർത്തകൻ ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. സുരേഷ് ഗോപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് പീച്ചിയിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനു Read More…

Kerala

മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: മന്ത്രി കെ രാജൻ

മധ്യ കേരള തീരം മുതൽ  മഹാരാഷ്ട്ര  തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. കാലവർഷക്കെടുതി സംബന്ധിച്ചു ജില്ലാകളക്ടർമാരുടെ അവലോകന യോഗത്തിനു ശേഷം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. കേരള തീരത്തു പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട,  തിരുവനന്തപുരം Read More…

Kerala

റവന്യു ഉദ്യോഗസ്ഥർ അധികാരപരിധിയിൽ തുടരണം: റവന്യു മന്ത്രി

* ദുരന്തനിവാരണത്തിന് ജില്ലകൾക്ക് ഒരു കോടി വീതം അനുവദിച്ചു മഴ ശക്തമാകുമെന്നതിനാൽ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജൻ ജില്ലാ കളക്ടർമാരുടെ യോഗത്തിൽ നിർദ്ദേശിച്ചു. അവധി എടുത്തിട്ടുള്ളവർ ഈ ദിവസങ്ങളിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വീതം ജില്ലകൾക്ക് കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകൾക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. Read More…

India Kerala Law

ഇങ്ങോട്ടുള്ള ഫോൺ വിളികൾ ലഭിച്ചില്ല, ഇടിമിന്നൽ വാദം ഏശിയില്ല, ബി എസ് എൻ എൽ നഷ്ടം നൽകണമെന്ന് വിധി.

ഇങ്ങോട്ടുള്ള ഫോൺ വിളികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി എസ് എൻ എൽ ൻ്റെ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ്ബ് ഡിവിഷണൽ എഞ്ചിനീയർക്കെതിരെയും തൃശൂരിലെ ജനറൽ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്. മാർട്ടിൻ്റെ ഫോൺ ശരിയായി പ്രവർത്തിക്കാതിരുന്നതും ഇൻകമിംഗ് കോൾ ലഭിക്കാതിരുന്നതുമാണ്‌. പരാതിപ്പുസ്തകത്തിൽ പരാതി എഴുതി നൽകിയെങ്കിലും പരിഹരിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. ഇടിമിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന എതൃകക്ഷികളുടെ വാദം Read More…

India Kerala

അടിയന്തരാവസ്ഥാ വാർഷിക ദിനം : ചിന്താ സദസ്സ് സംഘടിപ്പിച്ച് BJP.

അടിയന്തരാവസ്ഥാ വാർഷിക ദിനം. ‘ഭരണഘടനാ അട്ടിമറിയും കോൺസ്സിൻ്റെ ജനാധിപത്യ ധ്വംസനവും ” എന്ന വിഷ്യത്തിലാണ് ചിന്താ സദസ്സ് സംഘടിപ്പിച്ചത്. കോൺഗ്രസ്സിൻ്റെ അടിയന്തരാവസ്ഥാ പ്രഖ്യാപനം യാദൃശ്ചികമായിരുന്നില്ല. ഇന്ദിരാഗാന്ധിയ്ക്കെതിരെ ഉയർന്ന അഴിമതിയും, ജയപ്രകാശ് നാരായണൻ്റെ ജനജാഗരൺ പ്രക്ഷോഭവുമാണ് അടിയന്തരാവസ്ഥയ്ക്ക് കാരണമായത്. 1975 June പ്രഖ്യാപിച്ചഅടിയന്തരാവസ്ഥയിലൂടെ മുഴുവൻ ദേശീയ നേതാക്കളേയും അനിശ്ചിതകാലത്തേയ്ക്ക് ജയിലിലടച്ചു. അവരെ മാത്രമല്ല അടിയന്തരാവസ്ഥ യ്ക്ക് എതിരെ ശബ്ദിച്ച ഒരു കോടിയോളം ആളുകളെ യാതൊരു വിചാരണയും കൂടാതെ ജയിലിലടച്ചു.85 ലക്ഷത്തോളം ആളുകളെയാണ് എങ്ങോട്ടാണ് പിടിച്ചു കൊണ്ടു പോയത് എന്നു Read More…

Kerala

സഹകരണ വകുപ്പിന്റെ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക്; ആദ്യ കണ്ടെയ്നര്‍ മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

 സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന  12 ടണ്‍  മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്നര്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയടങ്ങിയ കണ്ടെയ്നര്‍ മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്.  സഹകരണ Read More…

Kerala

സപ്ലൈകോ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും: മുഖ്യമന്ത്രി

സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 50-ാം വാർഷികത്തിന്റെ ഭാഗമായി 50 /50 (ഫിഫ്റ്റി ഫിഫ്റ്റി) പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വരുന്ന 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സപ്ളൈകോ ഹാപ്പി അവേഴ്സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ Read More…