2024 പാർലമെൻ്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചർച്ചയാകുന്നതും മോദി തന്നെയാണ്. മോദിയെ എങ്ങനെ തകർക്കാം എന്നതാണ് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നത് എന്നും നായ്ക്കനാൽ വേദിയിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത് എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുഴുനീള പ്രസംഗത്തിൻ്റെ ഒരോ ഘട്ടത്തിലും അമ്മമാരെ സഹോദരിമാരെ എന്നഭിസംബോധന ചെയ്യാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു മാത്രമല്ല, “മോദിയുടെ ഉറപ്പ്” എന്ന് മലയാളത്തിൽ ഉന്നിപ്പറയാനും അദ്ദേഹം ശ്രദ്ധിച്ചു.
Author: Web Editor
പ്രധാനമന്ത്രിക്ക് നെടുമ്പാശ്ശേരിയിൽ സ്വീകരണം
കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജില്ലാ കലക്ടർ എൻഎസ്കെ ഉമേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആലുവ റൂറൽ എസ് പി വൈഭവ് സക്സേന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജി. രാമൻ നായർ, കെ. എസ് രാധാകൃഷ്ണൻ, കെ. പത്മകുമാർ, കുരുവിള മാത്യു, കെ. പി ശശികല , പി. കെ വത്സൻ, സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ , ജി.കെ അജിത്ത്, ജിജി ജോസഫ്, എസ്.സജി, വി.കെ ബസിത് കുമാർ , പ്രസന്ന വാസുദേവൻ, സന്ധ്യ Read More…
സഹകരണനിക്ഷേപസമാഹരണത്തിലൂടെ 9,000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കും: മന്ത്രി വി.എൻ.വാസവൻ
സഹകരണവായ്പമേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുക, ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന കാമ്പയിനുമായി സഹകരണ നിക്ഷേപ സമാഹരണം ജനുവരി 10 ന് ആരംഭിക്കുമെന്ന് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഫെബ്രുവരി 10 വരെയുള്ള നിക്ഷേപ സമാഹരണത്തിലൂടെ 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. സഹകരണനിക്ഷേപം കേരളവികസനത്തിന് എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന 44-ാമത് നിക്ഷേപസമാഹരണ യജ്ഞം സഹകരണ മേഖലയുടെ സ്വാധീനം കൂടുതൽ Read More…
പാറമേക്കാവ് വേല: വെടിക്കെട്ടിന് അനുമതി
പാറമേക്കാവ് വേലയോടനുബന്ധിച്ച് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് സമർപ്പിച്ച അപേക്ഷയിൽ ജനുവരി ആറിന് പുലർച്ചെ 12.30 മുതൽ രണ്ട് മണി വരെയുള്ള സമയത്ത് പരമാവധി 1000 കി ഗ്രാം , മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലുപ്പത്തിലും നിർമ്മിച്ച ഓലപ്പടക്കങ്ങൾ ഉൾപ്പെടെ നിരോധിത രാസവസ്തുക്കൾ ചേർക്കാത്തതും പെസോ അംഗീകൃതവുമായ വെടിക്കോപ്പുകൾ മാത്രം ഉപയോഗിച്ച് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷാണ് അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്. അമിട്ട്, ഗുണ്ട്, Read More…
ജില്ലയിലെ 126 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കി മാറ്റും: മന്ത്രി ജി. ആര്‍. അനില്‍
ജില്ലാതല അവലോകനയോഗം ചേര്‍ന്നു ജില്ലയിലെ 126 റേഷന്‍ കടകള്‍ മാര്‍ച്ച് മാസത്തിനു മുന്‍പ് കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാളില്‍ ചേര്‍ന്ന കെ-സ്റ്റോര്‍ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം രണ്ടായിരം റേഷന്‍ കടകളാണ് കെ-സ്‌റ്റോറുകളായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 1265 കടകളാണ് കെ-സ്‌റ്റോറുകളാക്കി ഉയര്‍ത്തുന്നത്. മാര്‍ച്ച് മാസത്തോടെ ഇതില്‍ 10 ശതമാനം കെ സ്റ്റോറായി ഉയര്‍ത്താനാണ് Read More…
നടുവിലാലിൽ മേളവിസ്മയം തീർത്ത് കിഴക്കൂട്ട് അനിയൻമാരാരും സംഘവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിന്റെ ഭാഗമായി BJP യാണ് നടുവിലാലിൽ കേളി എന്ന പേരിൽ മേളവിസ്മയം ഒരുക്കിയത്.മേള കാരണവരായ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്തതിൽ 101 വാദ്യകലാകാരന്മാരാണ് മേളത്തിൽ അണിനിരന്നത്. ബി. ഗോപാലകൃഷ്ണന്റെ നേതൃത്ത്വത്തിൽ BJP കൾച്ചറൽ സെൽ ഭാരവാഹികളായ MR രമേശൻ ,വിജയൻ മേപുറത്ത്, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ പങ്കെടുത്തു. BJP MP രാധാമോഹൻ അഗർവാൾ മോളക്കൂട്ടായ്മ ഉൽഘാടനം ചെയ്തു. BJP നേതാക്കളായ PK കൃഷ്ണദാസ് Kk അനീഷ് കുമാർ, നടൻ ദേവനും എന്നിവർ Read More…
വനിതാ റാലിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില് ബി.ജെ.പിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കും
തൃശൂര്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരില് രണ്ട് ലക്ഷത്തിലധികം സ്ത്രീകളെ അഭിസംബോധന ചെയ്യും. സ്ത്രീ ശാക്തീകരണത്തോടുള്ള പാര്ട്ടിയുടെ പ്രതിബദ്ധത പ്രദര്ശിപ്പിക്കാനും വനിതാ സംവരണ ബില് അടുത്തിടെ പാസാക്കിയത് മുതലാക്കാനുമാണ് ‘സ്ത്രീശക്തി മോദിക്ക് ഒപ്പം’ (പ്രധാനമന്ത്രി മോദിക്കൊപ്പം സ്ത്രീകളെ ശാക്തീകരിക്കുക) എന്ന് പേരിട്ടിരിക്കുന്ന പരിപാടി ലക്ഷ്യമിടുന്നത്. അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, സംരംഭകർ, കലാകാരന്മാർ, ഗ്രാമീണ തൊഴിലാളികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകളെ Read More…
പ്രധാനമന്ത്രിയുടെ വരവ് ഒരു മണിക്കൂർ നേരത്തെ.
മുൻ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി 2 മണിക്ക് പ്രധാനമന്ത്രി കുട്ടനെല്ലൂൽ വന്നിറങ്ങും. തുടർന്ന് കലക്ടറും മറ്റും അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് കാർമാർഗ്ഗം തൃശ്ശൂരിലേയ്ക്കു പുറപ്പെടും. തൃശ്ശൂർ ജില്ലാ ആശുപത്രി ജംഗ്ഷനു (സ്വരാജ് റൗണ്ട്) സമീപം BJP നേതൃത്ത്വം അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടക്കും. ഹോസ്പ്പിറ്റൽ ജംഗ്ഷൻ, തെക്കേ ഗോപുര നട , മണികണ്ഠനാൽ, നടുവിലിൽ, നായ്ക്കനാൽ വഴി വടക്കുന്നാഥ തിരുമുറ്റത്തെ വേദിയിലെത്തും. വേദിയിൽ പ്രധാനമന്ത്രിക്ക് സ്വീകരണം നൽകും. BJP നേതാക്കളും ക്ഷണിയ്ക്കപ്പെട്ട Read More…
കളക്ട്രേറ്റിന് നവീകരണത്തിന് പുതുവത്സര പ്രഖ്യാപനം; 2024ലെ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കും – മന്ത്രി കെ രാജൻ
പുതുവത്സര സമ്മാനമായി തൃശൂർ കളക്ട്രേറ്റ് നവീകരണത്തിന് 2024ലെ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കളക്ടറേറ്റിലെ നവീകരിച്ച പി ജി ആർ സെൽ, ഔഷധ സസ്യോദ്യാനം എന്നിവയുടെയും എടിഎമ്മിന്റെ സമര്‍പ്പണവും ക്ലീന്‍ ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കളക്ട്രേറ്റ് കൂടുതൽ മനോഹരമാക്കാനും ജീവനക്കാർക്ക് അടിസ്ഥാന സൗകര്യ വികസനങ്ങൾ ഒരുക്കുന്നതിനുമായാണ് പ്ലാൻ ഫണ്ടിൽ തുക വകയിരുത്തുന്നത്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാനും മന്ത്രി പറഞ്ഞു. കളക്ട്രേറ്റ് നവീകരണത്തിന്റെ ഭാഗമായി Read More…
മൂന്നിന് തൃശൂർ താലൂക്കിൽ പ്രാദേശിക അവധി.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ തൃശൂർ താലൂക്ക് പരിധിയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർഥസക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിവസമാക്കും.