എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം Read More…
Author: Team IndianVartha
ആഷിക് റിമാ ദന്പതികൾക്കെതിരായ ആരോപണം വലിയ വാർത്തയാകാത്തത് ചിന്തിക്കേണ്ടത് – കെ സുരേന്ദ്രൻ
ആഷിക് അബുവും റിമാ കല്ലിങ്കലും ചേർന്ന് കൊച്ചിയിൽ മയക്കുമരുന്നു പാർട്ടി നടത്താറുണ്ടെന്നും ഈ പാർട്ടിക്കിടയിൽ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഒരു യുവനടി ഉന്നയിച്ച ആരോപണം എന്തുകൊണ്ടാണ് കേരളത്തിൽ വലിയ വാർത്തയും കോലാഹലവുമാവാതെ പോയതെന്നത് ഏവരേയും ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു തുമ്പും വാലുമില്ലാതെ പറഞ്ഞ പല ആരോപണങ്ങളും ആഴ്ചകളോളം ചർച്ച ചെയ്ത മാധ്യമങ്ങളും എന്തേ ഇത് വിട്ടുകളഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.മട്ടാഞ്ചേരി മാഫിയാസംഘത്തെക്കുറിച്ച് നേരത്തെ ഉയർന്ന ആരോപണങ്ങളും ഇതുപോലെ ലാഘവത്തോടെയാണ് Read More…
പി.വി. അൻവർ ഇന്ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രിയെ നേരിട്ട് കാണും
തിരുവനന്തപുരം: കേരള പൊലീസ് വകുപ്പിൽ വലിയ വിവാദങ്ങൾ ഉയർന്നതിനു ശേഷം, പി.വി. അൻവർ എംഎൽഎ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തുന്നു. അൻവർ ഇന്നലെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതുപോലെ, അദ്ദേഹം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാൻ സാധ്യതയുണ്ട്. ഇതുവരെ അദ്ദേഹത്തിന്റെ പുനഃക്രമീകരണ നടപടികളെക്കുറിച്ച് എത്ര മണിക്ക് കാണുമെന്നും പരാതി എന്താണെന്നും വ്യക്തമാക്കിയിട്ടില്ല. അന്വേഷണ സംഘത്തെ നിയോഗിച്ചതും, എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാത്തതും, എസ്പി സുജിത്ത് ദാസിനെ സ്ഥലം മാറ്റിയതുമായ വിഷയങ്ങളിൽ, പി.വി. അൻവറിന്റെ Read More…
തൃശൂർ പൂരം കലുഷിതമായത് ഗൂഢാലോചനയോ? പൊലീസിന് വീഴ്ചയെന്ന് വി.എസ്. സുനിൽകുമാർ
തൃശൂർ: തൃശൂർ പൂരം നടത്തിപ്പിനെ പാളിച്ചയാക്കാൻ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുൻ മന്ത്രി, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി വി.എസ്. സുനിൽകുമാർ രംഗത്തെത്തി. പൂരം നടത്തിപ്പിൽ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായതായും, ഇത് താൻ അന്ന് തന്നെ ഉന്നയിച്ചിരുന്ന കാര്യമാണെന്നും സുനിൽകുമാർ വ്യക്തമാക്കി. തൃശൂരിൽ ക്യാംപ് ചെയ്തിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ അറിവില്ലെങ്കിലും, സംഭവത്തിൽ താനടക്കമുള്ളവർക്കെല്ലാം പ്രതിക്കൂട്ടിലായിട്ടുണ്ടെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു. അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല, അതിനാൽ ഉടൻ പുറത്ത് വരണം എന്ന Read More…
400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പ്രതികൾക്ക് 15 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ
400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികൾക്കു 15 വർഷം കഠിന തടവും 150000 രൂപ പിഴ യും തൃശൂർ മൂന്നാം അഡി. ജില്ലാ ജഡ്ജി കെ.എം.രതീഷ് കുമാർ ശിക്ഷ വിധിച്ചു .KL 72 8224 നമ്പർ ഭാരത് ബെൻസ് ചരക്ക് ലോറിയിൽ അനധികൃതമായ കടത്തി കൊണ്ടുപോയിരുന്ന 400 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികളായ 400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികളായ Read More…
മോഹൻ സിതാര ബിജെപിയിൽ..
തൃശ്ശൂർ:മലയാളികളുടെ മനം കവർന്ന നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവ് തൃശ്ശൂർക്കാരുടെ പ്രിയപ്പെട്ട മോഹൻ സിതാരയ്ക്ക് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ മെംബർഷിപ്പ് നൽകിക്കൊണ്ട് ബിജെപി ജില്ലാതല മെംബർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സെപ്തംബർ 2 ന് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കിയതോടെയാണ് മെംബർഷിപ്പ് ക്യാമ്പയിന് Read More…
പിണറായി വിജയൻ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള അവകാശമില്ല: കെ.സുരേന്ദ്രൻ
കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്തത്ര ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എംഎൽഎ പിവി അൻവർ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.പിണറായി വിജയൻ സർക്കാർ രാജിവെക്കുകയാണ് വേണ്ടത്. സർക്കാറിന് അധികാരത്തിൽ തുടരാനുള്ള അവകാശമില്ലെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോ ഇതിനെക്കുറിച്ച് ഒരക്ഷരവും ശബ്ദിക്കുന്നില്ല. കേരളത്തിൽ നിയമവാഴ്ച പൂർണമായും തകർന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത്- കൊലയാളി- മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് എംഎൽഎ പറഞ്ഞത്. സ്വർണ്ണക്കള്ളക്കടത്തിനും കൊട്ടേഷൻ സംഘത്തിനും ക്രമസമാധാനം Read More…
വരുന്നു, ലോകോത്തര നിലവാരത്തിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ
ന്യൂഡൽഹി: ഇന്ത്യയുടെ പ്രൈഡ് ആയ വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പർ വേരിയന്റുകൾ എത്തുന്നു! ഇനി മൂന്നുമാസത്തിനകം ഈ സ്ലീപ്പർ ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ട്രെയിനുകളുടെ നിർമാണം പൂർത്തിയായതായും, നിരവധി പുതുമകളും അത്യാധുനിക സജ്ജീകരണങ്ങളും ട്രെയിനുകളിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. 16 കോച്ചുകളുള്‍പ്പെടെ 823 ബെർത്തുകളോടെ സജ്ജമായ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ: എല്ലാ ബെർത്തുകളിലും റീഡിങ് ലൈറ്റും, ചാർജിങ് സോക്കറ്റും, മൊബൈൽ, മാസിക എന്നിവ വയ്ക്കാനുള്ള സൗകര്യവും, സ്നാക്ക് ടേബിളും ഒരുക്കിയിട്ടുണ്ട്. യൂറോപ്യൻ Read More…
എസ്.പി സുജിത് ദാസിന് സസ്പെൻഷൻ; ഉത്തരവ് ഉടൻ
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്.പി എസ്. സുജിത് ദാസിന് സസ്പെൻഷൻ ലഭിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. സുജിത് ദാസിനെതിരെ ആഭ്യന്തര വകുപ്പിന്റെ ശുപാർശയെ തുടർന്നു നടപടികൾ സ്വീകരിക്കുകയായിരുന്നു. സർവീസ് ചട്ടം ലംഘിച്ചതായി ഡിഐജി അജിതാ ബീഗത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു, കൂടാതെ, ഈ സംഭവത്തിൽ സേനയുടെ നാണക്കേടെന്നും റിപ്പോർട്ട് പറയുന്നു. വിവാദം ശക്തമായതിനെ തുടർന്ന് സുജിത് ദാസ് നേരത്തെ തന്നെ അവധിയിൽ പ്രവേശിച്ചിരുന്നു. Read More…
സുരക്ഷാ സേനയിൽ ചലനങ്ങൾ: ഡിജിപി മുഖ്യമന്ത്രിയെ കണ്ടു, സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്യാൻ സാധ്യത
കോട്ടയം: പി.വി. അന്‍വര്‍ എംഎൽഎയുടെ ഗുരുതര ആരോപണങ്ങൾക്കു പിന്നാലെ സംസ്ഥാനത്ത് സർക്കാർ തലത്തിൽ തിരക്കിട്ട ചർച്ചകൾ. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും ചർച്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അന്വേഷണ നടപടികൾ സംബന്ധിച്ച് എഡിജിപി എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിയെ ഉടൻ കണ്ടേക്കും. അജിത് കുമാറിനെതിരെ അന്വേഷണം വേണമോയെന്നത് ഉന്നതതല തീരുമാനത്തിന് വിട്ടു. പി.വി. അന്‍വര്‍ എംഎൽഎ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ, എഡിജിപി എം.ആർ. അജിത് കുമാറും എസ്.പി Read More…











