ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി വീണ്ടും പ്ലാറ്റ്‌ഫോം ഫീസ് കൂട്ടി. ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള ഫോം ഫീസ് 12 രൂപയില്‍ നിന്ന് 14 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഉത്സവ സീസണില്‍ ഉപഭോക്തൃ ഇടപാടുകള്‍ വര്‍ധിച്ചതാണ് നിരക്കില്‍ മാറ്റം വരുത്തിയതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കമ്പനി പ്ലാറ്റ്‌ഫോം ഫീസ് ക്രമാനുഗതമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 2023 ഏപ്രിലില്‍ 2 രൂപയായിരുന്നു ഫീസ് 2024 ജൂലൈയില്‍ 6 രൂപയായി ഉയര്‍ന്നു, 2024 ഒക്ടോബറില്‍ 10 രൂപയായി ഉയര്‍ന്നു, ഇപ്പോള്‍ Read More…
Business
ഒരു ടോള്‍ പ്ലാസ കടക്കാന്‍ വേണ്ടത് 15 രൂപ മാത്രം, ഏഴായിരം രൂപയുടെ ലാഭം; ഫാസ്ടാഗ് വാര്‍ഷിക പാസ് നാളെ മുതല്‍
ന്യൂഡല്‍ഹി: ഹൈവേകളില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസ്സം ഒഴിവാക്കാനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ച ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പാസ് സ്വാതന്ത്ര്യദിനമായ നാളെ ( വെള്ളിയാഴ്ച) അവതരിപ്പിക്കും. വാര്‍ഷിക ടോള്‍ ചെലവ് 10,000 ല്‍ നിന്ന് 3,000 ആയി കുറയുന്നതിലൂടെ ഹൈവേ ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയുമെന്നാണ് പുതിയ സ്‌കീമിന്റെ പ്രഖ്യാപന വേളയില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്. ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാന്‍ ഈ നീക്കം സഹായിക്കും. അതുവഴി Read More…
കേരളത്തിന്റെ ‘ഹില്ലി അക്വ’ ദുബായിലേക്ക്; ഇന്ത്യയില്‍ ആദ്യമായി ബയോ ഡിഗ്രേഡബിള്‍ കുപ്പികളില്‍ കുപ്പിവെള്ളം
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ കുപ്പിവെള്ള ബ്രാന്‍ഡായ ഹില്ലി അക്വ ദുബായിലേക്ക് കയറ്റുമതി ആരംഭിച്ചു. ദക്ഷിണേന്ത്യയില്‍ നിന്ന് ദുബായിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനമെന്ന നേട്ടം ഇതോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (കെഐഐഡിസി) ഉടമസ്ഥതയിലുള്ള കുപ്പിവെള്ള ബ്രാന്‍ഡായ ഹില്ലി അക്വ സ്വന്തമാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് കണ്ടെയ്‌നര്‍ കുപ്പിവെള്ളം ഇതിനോടകം ദുബായിലേക്ക് കയറ്റുമതി ചെയ്തു കഴിഞ്ഞു. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് Read More…
സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 760 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 9375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. രണ്ടുദിവസത്തിനിടെ പവന് 760 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ Read More…
20 ശതമാനം ഇളവ്, ‘റൗണ്ട് ട്രിപ്പ് ‘ പാക്കേജുമായി റെയില്‍വേ
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കായി ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. ഒരേസമയം യാത്രയക്കും മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മടക്കയാത്രയിലെ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുന്നതാണ് ഓഫര്‍. ഉത്സവ സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പാക്കുന്നത്. യാത്രക്ക് പുറപ്പെടുമ്പോള്‍ തന്നെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ മടക്കയാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റിന്റെ നിരക്കില്‍ 20% കിഴിവ് ലഭിക്കും. ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ഓഫര്‍ Read More…
റെക്കോര്‍ഡ് തിരുത്തി കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചതോടെയാണ് ഇന്നലത്തെ റെക്കോര്‍ഡ് ഉയരമായ 75,200 മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. നിലവില്‍ 75,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില Read More…
75000 കടന്ന് സ്വര്‍ണവില പുതിയ ഉയരത്തില്‍; പവന് 160 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 75000 കടന്ന് പുതിയ ഉയരത്തില്‍. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ ജൂലൈ 23ലെ രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡും മറികടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,200 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 9400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം Read More…
‘ഫോണ്‍പേ, ഗൂഗിള്‍പേ സേവനങ്ങള്‍ എന്നും സൗജന്യമായിരിക്കില്ല’; യുപിഐ ഇടപാടുകള്‍ക്ക് നിരക്കേര്‍പ്പെടുത്തുമെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ എപ്പോഴും സൗജന്യമായിരിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് വരുന്ന ചെലവ് ഉപേയാക്താക്കള്‍ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കില്ല, യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കില്‍ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും’ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് Read More…
സ്വര്‍ണവില വീണ്ടും 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 600 രൂപ; നാലുദിവസത്തിനിടെ 1800 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 75,000ലേക്ക്. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 74,960 രൂപയായി. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് വര്‍ധിച്ചത്. 9370 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. ഇന്ത്യയില്‍ നിന്നുള്ള Read More…
സ്വര്‍ണവില വീണ്ടും കൂടി; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് ആയിരത്തിലധികം രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 രൂപയായി. ഗ്രാമിന് ആനുപാതികമായി അഞ്ചു രൂപ വര്‍ധിച്ചു. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. Read More…








