ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫോം നമ്പര്‍ 3 (ഐടിആര്‍3) ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയതായി ആദായനികുതി വകുപ്പ്. ബിസിനസ് വരുമാനം, ഷെയര്‍ ട്രേഡിങ്ങില്‍ നിന്നുള്ള വരുമാനം അല്ലെങ്കില്‍ ലിസ്റ്റ് ചെയ്യാത്ത ഷെയറുകളില്‍ നിക്ഷേപം നടത്തുന്ന നികുതിദായകര്‍ക്ക് ഐടിആര്‍-3 ഇ-ഫയലിങ് ഐടിആര്‍ പോര്‍ട്ടല്‍ വഴി ഫയല്‍ ചെയ്യാം. ബിസിനസ്സോ തൊഴിലോ ഉള്ള വ്യക്തിയോ ഹിന്ദു അവിഭക്ത കുടുംബമോ ഐടിആര്‍-3 ഉപയോഗിക്കണം. സാമ്പത്തിക വര്‍ഷത്തില്‍ ഏത് സമയത്തും ലിസ്റ്റ് ചെയ്യാത്ത ഇക്വിറ്റി ഷെയറുകളില്‍ നിക്ഷേപിച്ച കമ്പനി ഡയറക്ടര്‍മാര്‍, മറ്റ് Read More…
Business
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; പവന് 480 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 9150 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9210 രൂപയായി വര്‍ധിച്ചു. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 73,200 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന് പവന് 480 രൂപ വര്‍ധിച്ചതോടെ 73, 680 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ 18 ന് ശേഷമുള്ള താഴ്ന്ന വിലയായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ 5 Read More…
എഐ പണിയെടുക്കും; ടിസിഎസ് 12,000 പേരെ പിരിച്ചുവിടുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു. 2025 -2026 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ശതമാനം ജീവനക്കാരെ കുറയ്ക്കാനാണ് കമ്പനിയുടെ നീക്കം. ഇതോടെ ഏകദേശം 12,200 തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ലെവല്‍ ഉദ്യോഗസ്ഥരെ ആയിരിക്കും നടപടി ബാധിക്കുക എന്നാണ് കമ്പനിയുടെ വിശദീകരണം. ‘ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്ന്’ എന്ന വിശേഷണത്തോടെയാണ് ടിസിഎസ് സിഇഒ കെ. കൃതിവാസന്‍ തീരുമാനം പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതിക Read More…
ഒറ്റയടിക്ക് 400 കുറഞ്ഞു; സ്വര്‍ണവിലയില്‍ മൂന്ന് ദിവസത്തിനിടെ 1700 രൂപയുടെ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് ഒറ്റയടിക്ക് 400 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,280 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച 75,000 കടന്ന് കുതിച്ച് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 1700 രൂപയില്‍പ്പരം രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ Read More…
ബാലന്‍സ് പരിശോധന, ഓട്ടോ പേ; ഓഗസ്റ്റ് മുതല്‍ യുപിഐ ഇടപാടുകളില്‍ അടിമുടി മാറ്റം
ന്യൂഡല്‍ഹി: യുപിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഓഗസ്റ്റ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബാധകമാകും. രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷത്തോടെയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് എന്‍പിസിഐ വ്യക്തമാക്കുന്നത്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ ബാധകമാകും. പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ പേയ്മെന്റുകള്‍ നടത്തുന്നത്, ഓട്ടോ പേ, ബാലന്‍സ് പരിശോധന എന്നിവയില്‍ Read More…
സ്വര്‍ണ വില വീണ്ടും താഴേക്ക്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1000 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വില 74,040 രൂപയിലെത്തി. രണ്ട് ദിവസത്തിനിടെ പവന്‍ വില 1600 രൂപ കൂടിയതിന് പിന്നാലെയാണ് വില ഒറ്റയടിക്ക് 1000 രൂപ ഇടിഞ്ഞത്. ഗ്രാമിന് 125 രൂപയാണ് കുറഞ്ഞത്. 9255 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 75,000 കടന്ന് കുതിച്ച വിലയിലാണ് വന്‍ ഇടിവുണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ Read More…
രണ്ട് ദിവസത്തിനിടെ 1600 രൂപയുടെ വര്‍ദ്ധനവ്; സ്വര്‍ണവില 75,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്. പവന് ഒറ്റയടിക്ക് 760 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വില 75,040 രൂപയിലെത്തി. രണ്ട് ദിവസത്തിനിടെ പവന്‍ വില 1600 രൂപയാണ് കൂടിയത്. ഇതോടെ ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണവില എത്തി. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 9380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ Read More…
സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്; പവന് ഒറ്റയടിക്ക് 840 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നത്തെ വില 74,280 രൂപയാണ്. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് Read More…
സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; പവന് 40 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,840 രൂപയാണ്. ഗ്രാമിന് 5 രൂപയാണ് കൂടിയത്. 9105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്ന സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച മുതലാണ് വര്‍ധനവുണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ Read More…
12% ജിഎസ്ടി സ്ലാബ് ഒഴിവാക്കുന്നത് പരിഗണനയില്‍; സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് അമിത് ഷാ
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സ്ലാബ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമവായങ്ങള്‍ ഉണ്ടാക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. ചരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ 12 ശതമാനം സ്ലാബ് ഒഴിവാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് നിലവില്‍ 12 ശതമാനത്തിന്റെ ജിഎസ്ടി പരിധിയില്‍ വരുന്നത്. ഇതില്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദായ നികുതി ഇളവ് വരുത്തിയതിന് സമാനമായ രീതിയില്‍ ഇളവ് വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. 12 ശതമാനത്തിന്റെ പരിധിയിലുള്ള ചരക്കുകള്‍ അഞ്ച്, പതിനെട്ട് സ്ലാബുകളിലേക്ക് മാറ്റാനാണ് Read More…






