Business Kerala News

സ്വർണവിലയിൽ മാറ്റമില്ലാത്ത ഞായർ! പ്രതീക്ഷ കൈവിടാതെ ഉപഭോക്താക്കൾ

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. പവന് 99,600 രൂപയിലും ഗ്രാമിന് 12,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഞായറാഴ്ചകളിൽ സ്വർണവിലയിൽ മാറ്റമുണ്ടാകാറില്ല. 

ഇന്നലെ (03-01-2026) സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. പവന് 280 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപയും കുറഞ്ഞു. മുൻ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നതോടെ വില ഒരു ലക്ഷം കടക്കുമെന്ന ആശങ്കയിലായിരുന്നു ഉപഭോക്താക്കൾ. ഇതിന് പിന്നാലെയാണ് ആശ്വാസമായി വില കുറഞ്ഞത്. ഡിസംബർ 23-ന് ചരിത്രത്തിലാദ്യമായി സ്വർണവില ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും വില ഉയർന്നുനിൽക്കുന്നത് ആശങ്കയായി മാറിയിരിക്കുകയാണ്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹257 രൂപയും കിലോഗ്രാമിന് ₹2,57,000 രൂപ.

Leave a Reply

Your email address will not be published. Required fields are marked *