ജില്ലാതല അവലോകനയോഗം ചേര്‍ന്നു ജില്ലയിലെ 126 റേഷന്‍ കടകള്‍ മാര്‍ച്ച് മാസത്തിനു മുന്‍പ് കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാളില്‍ ചേര്‍ന്ന കെ-സ്റ്റോര്‍ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം രണ്ടായിരം റേഷന്‍ കടകളാണ് കെ-സ്‌റ്റോറുകളായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 1265 കടകളാണ് കെ-സ്‌റ്റോറുകളാക്കി ഉയര്‍ത്തുന്നത്. മാര്‍ച്ച് മാസത്തോടെ ഇതില്‍ 10 ശതമാനം കെ സ്റ്റോറായി ഉയര്‍ത്താനാണ് Read More…
Kerala
നടുവിലാലിൽ മേളവിസ്മയം തീർത്ത് കിഴക്കൂട്ട് അനിയൻമാരാരും സംഘവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിന്റെ ഭാഗമായി BJP യാണ് നടുവിലാലിൽ കേളി എന്ന പേരിൽ മേളവിസ്മയം ഒരുക്കിയത്.മേള കാരണവരായ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്തതിൽ 101 വാദ്യകലാകാരന്മാരാണ് മേളത്തിൽ അണിനിരന്നത്. ബി. ഗോപാലകൃഷ്ണന്റെ നേതൃത്ത്വത്തിൽ BJP കൾച്ചറൽ സെൽ ഭാരവാഹികളായ MR രമേശൻ ,വിജയൻ മേപുറത്ത്, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ പങ്കെടുത്തു. BJP MP രാധാമോഹൻ അഗർവാൾ മോളക്കൂട്ടായ്മ ഉൽഘാടനം ചെയ്തു. BJP നേതാക്കളായ PK കൃഷ്ണദാസ് Kk അനീഷ് കുമാർ, നടൻ ദേവനും എന്നിവർ Read More…
വനിതാ റാലിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില് ബി.ജെ.പിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കും
തൃശൂര്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരില് രണ്ട് ലക്ഷത്തിലധികം സ്ത്രീകളെ അഭിസംബോധന ചെയ്യും. സ്ത്രീ ശാക്തീകരണത്തോടുള്ള പാര്ട്ടിയുടെ പ്രതിബദ്ധത പ്രദര്ശിപ്പിക്കാനും വനിതാ സംവരണ ബില് അടുത്തിടെ പാസാക്കിയത് മുതലാക്കാനുമാണ് ‘സ്ത്രീശക്തി മോദിക്ക് ഒപ്പം’ (പ്രധാനമന്ത്രി മോദിക്കൊപ്പം സ്ത്രീകളെ ശാക്തീകരിക്കുക) എന്ന് പേരിട്ടിരിക്കുന്ന പരിപാടി ലക്ഷ്യമിടുന്നത്. അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, സംരംഭകർ, കലാകാരന്മാർ, ഗ്രാമീണ തൊഴിലാളികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകളെ Read More…
പ്രധാനമന്ത്രിയുടെ വരവ് ഒരു മണിക്കൂർ നേരത്തെ.
മുൻ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി 2 മണിക്ക് പ്രധാനമന്ത്രി കുട്ടനെല്ലൂൽ വന്നിറങ്ങും. തുടർന്ന് കലക്ടറും മറ്റും അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് കാർമാർഗ്ഗം തൃശ്ശൂരിലേയ്ക്കു പുറപ്പെടും. തൃശ്ശൂർ ജില്ലാ ആശുപത്രി ജംഗ്ഷനു (സ്വരാജ് റൗണ്ട്) സമീപം BJP നേതൃത്ത്വം അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടക്കും. ഹോസ്പ്പിറ്റൽ ജംഗ്ഷൻ, തെക്കേ ഗോപുര നട , മണികണ്ഠനാൽ, നടുവിലിൽ, നായ്ക്കനാൽ വഴി വടക്കുന്നാഥ തിരുമുറ്റത്തെ വേദിയിലെത്തും. വേദിയിൽ പ്രധാനമന്ത്രിക്ക് സ്വീകരണം നൽകും. BJP നേതാക്കളും ക്ഷണിയ്ക്കപ്പെട്ട Read More…
കളക്ട്രേറ്റിന് നവീകരണത്തിന് പുതുവത്സര പ്രഖ്യാപനം; 2024ലെ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കും – മന്ത്രി കെ രാജൻ
പുതുവത്സര സമ്മാനമായി തൃശൂർ കളക്ട്രേറ്റ് നവീകരണത്തിന് 2024ലെ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കളക്ടറേറ്റിലെ നവീകരിച്ച പി ജി ആർ സെൽ, ഔഷധ സസ്യോദ്യാനം എന്നിവയുടെയും എടിഎമ്മിന്റെ സമര്‍പ്പണവും ക്ലീന്‍ ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കളക്ട്രേറ്റ് കൂടുതൽ മനോഹരമാക്കാനും ജീവനക്കാർക്ക് അടിസ്ഥാന സൗകര്യ വികസനങ്ങൾ ഒരുക്കുന്നതിനുമായാണ് പ്ലാൻ ഫണ്ടിൽ തുക വകയിരുത്തുന്നത്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാനും മന്ത്രി പറഞ്ഞു. കളക്ട്രേറ്റ് നവീകരണത്തിന്റെ ഭാഗമായി Read More…
മൂന്നിന് തൃശൂർ താലൂക്കിൽ പ്രാദേശിക അവധി.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ തൃശൂർ താലൂക്ക് പരിധിയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർഥസക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിവസമാക്കും.
കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും: മുഖ്യമന്ത്രി
ബാർജുകളുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന കോസ്റ്റൽ ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ വകുപ്പിൻ്റെ കീഴിലുള്ള കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ(കെ.എസ്.ഐ.എൻ.സി) പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ഐ.എൻ.സി നിർമ്മിച്ച പൊസൈഡൺ ഓയിൽ ടാങ്കർ ബാർജിൻ്റെയും ലക്ഷ്‌മി ആസിഡ് ബാർജിൻ്റെയും പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകൾക്ക് ഇന്ധന വിതരണത്തിനും വ്യവസായ സ്ഥാപനങ്ങൾക്ക് ജലമാർഗം ഇന്ധനമെത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് ബാർജുകളാണ് ഇന്ന് പ്രവർത്തന Read More…
എല്ലാ മേഖലയിലും കേരളം കൈവരിച്ചത് സമഗ്രമായ വളർച്ച: മന്ത്രി എ.കെ. ശശീന്ദ്രൻ
ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം ഉൾപ്പെടെ എല്ലാ മേഖലയിലും കേരളത്തിന് സമഗ്ര വളർച്ച കൈവരിക്കാനായെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. തൃക്കാക്കര മണ്ഡലതല നവകേരള സദസിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ രംഗത്തും ഒന്നാമതാണ്. ആരോഗ്യ മേഖല അതിൽ ശ്രദ്ധേയമാണ്. സ്വകാര്യ മേഖലയിലെ ആശുപത്രികളോട് കിടപിടിക്കാവുന്ന തരത്തിലാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ സേവനം. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ സാധാരണക്കാരന് മികച്ച Read More…
പാലിൽ സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചു റാണി
പാലിൽ ഒരു വർഷത്തിനുള്ളിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. തൃക്കാക്കര മണ്ഡല തല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 90% പാലും കേരളത്തിൽ തന്നെ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുക്കുകയാണ്. ക്ഷീര കർഷകർക്ക് ശക്തമായ പിന്തുണ നൽകി കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തീറ്റ സബ്സിഡി കുറഞ്ഞ ചിലവിൽ ബാങ്കുകൾ വഴി വായ്പ്പ എന്നിവ നൽകി വരുന്നു. Read More…
പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം എന്നിവയ്ക്ക് മൂന്നിന് നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം തുടങ്ങി പറക്കുന്ന എല്ലാ കളിക്കോപ്പുകൾക്കും ജനു. മൂന്നിന് തൃശൂർ താലൂക്കിലും പ്രധാനമന്ത്രിയുടെ യാത്രാപഥത്തിലും നിരോധിച്ച് ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ ഉത്തരവിട്ടു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പോലീസിൻ്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം.