Kerala

ചെന്നിത്തല പഞ്ചായത്തിലെ വിവിധ പദ്ധതികൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചടങ്ങിൽ ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അധ്യക്ഷത വഹിച്ചു. തൃപ്പെരുംന്തുറ ക്ഷേത്രക്കുളം കുരിക്കാട്ടുപടി റോഡ്, വാഴക്കൂട്ടം കടവ്- ഇരിപത്തഞ്ചിൽപടി റോഡ്, മഠത്തുംപടി- ഫിഷർമെൻ കോളനി റോഡ്, തൈത്തരപ്പടി റോഡ്- കളത്രപ്പടി – ഗുരു മന്ദിരം റോഡ് – പോസ്റ്റ് ഓഫീസ് – തറയിൽ മുക്ക് റോഡ്, പുളിമൂട്ടിൽപടി – എഴുപത്തഞ്ചിൽപടി റോഡ്, മേച്ചേരിൽ കാരാവള്ളിൽ റോഡ്, Read More…

Kerala

കുളക്കടയില്‍ രണ്ട് ബസ് സര്‍വീസുകള്‍ കൂടി മന്ത്രി കെ എന്‍ ബാലഗോപാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

കൊല്ലം: കുളക്കടയില്‍ കെ എസ് ആര്‍ ടി സിയുടെ രണ്ട് പുതിയ സര്‍വീസുകള്‍ കൂടി. സമീപകാലത്ത് താഴത്ത് കുളക്കട പാലം ഉദ്ഘാടനം ചെയ്ത് യാത്രാസൗകര്യം ഉറപ്പാക്കിയതിന്റെ പിന്നാലെയാണ് ബസ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. കുളക്കടഗ്രാമപഞ്ചായത്തിനേയും കടമ്പനാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെട്ടിയാരഴികത്ത് കടവ് പാലം വഴി കൊട്ടാരക്കര കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും പള്ളിക്കല്‍, പൂവറ്റൂര്‍, മാവടി താഴത്തുകുളക്കട, മണ്ണടി,ചുരക്കോട് വഴി അടൂരിനും കടമ്പനാട് വഴി ഭരണിക്കാവിനും രണ്ട് കെ എസ് ആര്‍ ടി സി Read More…

Kerala

അഡ്വ.ഏ.ഡി.ബെന്നിക്ക് “സംസ്കൃതി” പുരസ്കാരം സമർപ്പിച്ചു.

പാലക്കാട്: വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സംസ്കൃതി പുരസ്കാരം സമർപ്പിച്ചു.കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ.ടി.ഐ.കൗൺസിലും സംയുക്തമായി പാലക്കാട് മെഴ്സി കോളേജിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ബെന്നി വക്കീലിന് പുരസ്കാരം സമർപ്പിച്ചത്.ഉപഭോക്തൃ മേഖലയിൽ വ്യതിരിക്തമായ കാഴ്ചപ്പാടുകൾ പുലർത്തുന്ന ബെന്നിവക്കീൽ സാമൂഹ്യപ്രസക്തമായ ഒട്ടേറെ കേസുകളിൽ ഹാജരായി വിധി നേടിയിട്ടുണ്ട്. ഉപഭോക്തൃവിദ്യാഭ്യാസം നൽകുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചുവരുന്നു.സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടു വരുന്നു. തൃശൂർ സാംസ്കാരിക അക്കാദമി പ്രസിഡണ്ട് കൂടിയായ ബെന്നിവക്കീൽ Read More…

Kerala

കുട്ടനാടിന് നൽകുന്നത് ഉയർന്ന പരിഗണന- മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: കുട്ടനാട് മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് മണ്ഡലത്തിന് പൊതുമരാമത്ത് വകുപ്പ് ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കൈനകരി പഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച മുട്ടേൽ പാലം – കുപ്പപ്പുറം റോഡിൻ്റെ ഉദ്ഘാടനം, നെടുമുടി കുപ്പപ്പുറം മുതൽ വേമ്പനാട് കായൽ തീരം വരെയുള്ള റോഡിന്റെ നിർമ്മാണ ഉദ്ഘാടനം എന്നിവ നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടനാട് നിയോജകമണ്ഡലത്തിന്റെ വികസനത്തിന് ഗുണം ചെയ്യുന്ന നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. എ.സി. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരണ Read More…

Kerala

ആലപ്പുഴ നഗരത്തെ മികച്ച വിനോദസഞ്ചാര നഗരമാക്കി മാറ്റും – എ.എം. ആരിഫ് എം. പി.* -ഇരുമ്പുപാലം നടപ്പാലം നാടിന് സമർപ്പിച്ചു

ആലപ്പുഴ: ആലപ്പുഴ നഗരത്തെ മികച്ച വിനോദസഞ്ചാര നഗരമാക്കി മാറ്റിയെടുക്കാനുള്ള നിരവധി പദ്ധതികൾ വിഭവനം ചെയ്തു വരികയാണെന്ന് എ.എം. ആരിഫ് എം. പി. ആലപ്പുഴ നഗരത്തിൽ പൂർത്തിയാക്കിയ ഇരുമ്പുപാലം നടപ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ആലപ്പുഴ പട്ടണത്തിന്റെ പ്രൗഢിയും പ്രതാപവും വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾ നടന്നു വരികയാണ്. ഒന്നാം പിണറായി സർക്കാർ കാലത്ത് വിഭാവനം ചെയ്ത മുസരീസ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആലപ്പുഴ നഗരത്തിന്റെ മുഖഛായ മാറും. ലൈറ്റ് ഹൗസിന്റെ പൈതൃക ഭംഗി നിലനിർത്തിക്കൊണ്ടു തന്നെ സമാന്തരമായി ലിഫ്റ്റ് നിർമ്മിക്കാനുള്ള നടപടികൾ Read More…

Kerala

കുട്ടനെല്ലൂരിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി; കേരളത്തിൽ 18 ലക്ഷം കണക്ഷനുകൾ നൽകി: മന്ത്രി റോഷി അഗസ്റ്റിൻ

തൃശൂർ: കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പുതിയ 18 ലക്ഷം കണക്ഷനുകളാണ് സംസ്ഥാനത്ത് നൽകിയതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരളത്തിലെ അമ്പത് ശതമാനം വീടുകളിലും കുടിവെള്ളമെത്തി. കുട്ടനെല്ലൂരിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്ന ജലസംഭരണിയുടെയും ഡെഡിക്കേറ്റഡ് ലൈനും വിതരണ പൈപ്പുകൾ സ്ഥാപിച്ചതിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുന്ന പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം കൊടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തൃശൂർ കോർപ്പറേഷൻ്റെ പ്രവർത്തന മികവിന് അദിനന്ദനങ്ങളും മന്ത്രി അറിയിച്ചു. ശിലാഫലകം Read More…

Kerala

കോളങ്ങാട്ടുകര കമ്പി പാലം പുനർനിർമാണത്തിന് തുടക്കമായി

കൊട്ടേക്കാട് മുണ്ടൂർ റോഡിലെ കോളങ്ങാട്ടുകര കമ്പി പാലം നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പ്രധാന സംസ്ഥാനപാതകളായ കൊടുങ്ങല്ലൂർ ഷൊർണൂർ  റോഡും തൃശ്ശൂർ കോഴിക്കോട് റോഡും ബന്ധിപ്പിക്കുന്ന  കൊട്ടേക്കാട് മുണ്ടൂർ റോഡിലാണ്  5.98 കോടി രൂപ ഉപയോഗിച്ച് പുതിയ പാലം നിർമ്മിക്കുന്നത്. നിലവിൽ 23 മീറ്റർ നീളത്തിലും 5.50 മീറ്റർ വീതിയിലുമുള്ള പാലം 26 മീറ്റർ നീളത്തിലും ഇരുഭാഗങ്ങളിലും 1.50 മീറ്റർ വീതിയിലുള്ള  നടപ്പാതെ ഉൾപ്പെടെ 11 മീറ്ററിലാണ് Read More…

Kerala

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി ഹൈക്കോടതി ജഡ്ജിമാർ

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ ഹൈക്കോടതി ജഡ്ജിമാര്‍ നേരിട്ടെത്തി വിലയിരുത്തി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരാണ് പ്ലാന്റ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. നിലവിലെ മാലിന്യ പ്ലാന്റ്, നിര്‍മ്മാണത്തിലിരിക്കുന്ന ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ്, ഉള്‍ഭാഗത്തേക്കുള്ള റോഡുകള്‍, അഗ്‌നിരക്ഷാ സംവിധാനങ്ങള്‍, ഇവയുടെ എല്ലാം പ്രവര്‍ത്തനരീതി തുടങ്ങിയ കാര്യങ്ങള്‍ ഓരോ പോയിന്റുകളിലും എത്തി ജഡ്ജിമാര്‍ വിലയിരുത്തി.  ഏകദേശം രണ്ട് മണിക്കൂറോളം പ്ലാന്റില്‍ ചെലവഴിച്ച ജഡ്ജിമാര്‍ ഓരോ പോയിന്റുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് Read More…

Kerala

എല്ലാ സർക്കാർ സേവനങ്ങളും സ്മാർട്ടാകണം: മന്ത്രി പി രാജീവ്

*ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു*  സർക്കാർ ഓഫീസുകളിൽ എല്ലാ സേവനങ്ങളും സ്മാർട്ടാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  റവന്യൂ വകുപ്പ് വളരെ വേഗത്തിലാണ് ജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങളിൽ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഭൂരഹിതരായവരെ ഭൂമിയുടെ ഉടമസ്ഥരാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ടര വർഷം പിന്നിടുമ്പോഴേക്കും ഒന്നര ലക്ഷത്തിലധികം പട്ടയങ്ങൾ നൽകാൻ കഴിഞ്ഞു എന്നത് ചരിത്രസംഭവമാണ്.   കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും കെ സ്മാർട്ട്‌ ആപ്ലിക്കേഷൻ Read More…

Kerala

ഏലൂർ നഗരസഭ ഹോമിയോ ഡിസ്പെൻസറി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

ഏലൂർ: നഗരസഭയിൽ സംസ്ഥാന സർക്കാർ അനുവദിച്ച പുതിയ ഹോമിയോ ഡിസ്പെൻസറിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.  നഗരസഭ ചെയർമാൻ എ.ഡി.സുജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എം ഷെനിൻ, വി.എ ജെസ്സി, പി.എ ഷെറീഫ്, നിസ്സി സാബു, കെ.എ. മാഹിൻ, എസ്.ഷാജി, വാർഡ് കൗൺസിലർ അംബിക ചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ മേഴ്സി ഗോൺസൽവാസ്, മെഡിക്കൽ ഓഫീസർ നയനാ ദാസ് തുടങ്ങിയവർ പങ്കെടുത്തു. പാതാളത്ത് എസ്ടി വിജ്ഞാന കേന്ദ്രത്തിന് സമീപം Read More…