ആലപ്പുഴ: ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചടങ്ങിൽ ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അധ്യക്ഷത വഹിച്ചു.
തൃപ്പെരുംന്തുറ ക്ഷേത്രക്കുളം കുരിക്കാട്ടുപടി റോഡ്, വാഴക്കൂട്ടം കടവ്- ഇരിപത്തഞ്ചിൽപടി റോഡ്, മഠത്തുംപടി- ഫിഷർമെൻ കോളനി റോഡ്, തൈത്തരപ്പടി റോഡ്- കളത്രപ്പടി – ഗുരു മന്ദിരം റോഡ് – പോസ്റ്റ് ഓഫീസ് – തറയിൽ മുക്ക് റോഡ്, പുളിമൂട്ടിൽപടി – എഴുപത്തഞ്ചിൽപടി റോഡ്, മേച്ചേരിൽ കാരാവള്ളിൽ റോഡ്, പ്രായിക്കര- ആറ്റുകടവിൽ റോഡ് തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്.
പുളിമൂട്ടിൽപടി – എഴുപത്തഞ്ചിൽപടി റോഡ് 62.31 ലക്ഷം രൂപ ചെലവഴിച്ച് 900 മീറ്റർ നീളത്തിലും വാഴക്കൂട്ടം കടവ്- ഇരിപത്തഞ്ചിൽപടി റോഡ് 19.61 ലക്ഷം രൂപ ചെലവഴിച്ച് 320 മീറ്റർ നീളത്തിലും തൃപ്പെരുംന്തുറ ക്ഷേത്രക്കുളം കുരിക്കാട്ടുപടി റോഡ് 8.6 ലക്ഷം രൂപ ചെലവഴിച്ച് 320 മീറ്റർ നീളത്തിലും മഠത്തുംപടി- ഫിഷർമെൻ കോളനി റോഡ് 107 ലക്ഷം 367 മീറ്റർ നീളത്തിലും തൈത്തരപ്പടി റോഡ്- കളത്രപ്പടി – ഗുരു മന്ദിരം റോഡ് – പോസ്റ്റ് ഓഫീസ് – തറയിൽ മുക്ക് റോഡ് 215 ലക്ഷം ചെലവഴിച്ച് 3250 മീറ്റർ നീളത്തിലും മേച്ചേരിൽ കാരാവള്ളിൽ റോഡ് 295 ലക്ഷം ചിലവഴിച്ച് 400 മീറ്റർ നീളത്തിലും പ്രായിക്കര- ആറ്റുകടവിൽ റോഡ് 10 ലക്ഷം രൂപ ചെലവഴിച്ച് 100 മീറ്റർ നീളത്തിലും നിർമ്മിച്ച റോഡുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.





