കേരള കലാമണ്ഡലത്തെ ആഗോള തലത്തിൽ മികവിൻ്റെ കേന്ദ്രമാക്കുന്നതിനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കലാമണ്ഡലം ഫെലോഷിപ്പ് – അവാർഡ്- എൻഡോമെന്റ് സമർപ്പണവും മണക്കുളം മുകുന്ദരാജ സ്മാരക അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിലെ തന്നെ മികച്ച കലാകേന്ദ്രമായി കേരള കലാമണ്ഡലം ഉയർന്നുവരുന്നതിന് പ്രയത്നിച്ച മണക്കുളം മുകുന്ദരാജയ്ക്കുള്ള ആദരമാണ് ഈ കെട്ടിടമെന്നും കലാമണ്ഡലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ വികസന പ്രവർത്തനങ്ങളെല്ലാം മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. ഓരോ കലാരൂപങ്ങൾക്കും അനുഗുണമായ വ്യത്യസ്ത Read More…
Kerala
സംസ്‌കാരിക കേരളത്തിന്റെ അഭിപ്രായം സര്‍ക്കാരിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി
നവകേരള സൃഷ്ടിക്കായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുഖാമുഖത്തില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സര്‍ക്കാരിന് കരുത്ത് പകരുന്നവയാണെന്നും ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, സംഗീത- നാടക- ചിത്രകലാ- സിനിമ- വാസ്തുവിദ്യ തുടങ്ങി വിവിധ മേഖലങ്ങളിലെ കലാകാരന്മാരുടെ തൊഴില്‍, വേതന പ്രശ്‌നങ്ങള്‍, ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം, ശാസ്ത്ര ബോധം വളര്‍ത്തുന്നതിന്റെ പ്രസക്തി, ഒ.ടി.ടി പ്ലാറ്റ്‌ഫോം, സര്‍ക്കാര്‍ Read More…
99.99 ലക്ഷം രൂപ ചെലവഴിച്ച് തൃശൂർ സ്വരാജ് റൗണ്ട് നെഹ്രു പാർക്ക് നവീകരിക്കുന്നു
99.99 ലക്ഷം രൂപ ചെലവഴിച്ച് തൃശൂർ സ്വരാജ് റൗണ്ട് നെഹ്രു പാർക്ക് അടിമുടി നവീകരിക്കുന്നതിന് വിനോദ സഞ്ചാരവകുപ്പ് ഭരണാനുമതി നൽകി. പ്രവേശന കവാടം, സെൽഫി പോയിന്റ്, ചുറ്റുമതിൽ, സാഹസിക കളിയുപകരണങ്ങൾ, അലങ്കാര ലൈറ്റുകൾ, സിസിടിവി ക്യാമറ, ദിശാസൂചകങ്ങൾ, ഉദ്യാനം, നടപ്പാത, മാലിന്യസംസ്കരണ സംവിധാനം എന്നിവ നവീകരിക്കും. തൃശ്ശൂർ സ്വരാജ് റൗണ്ടിലെ 8.5 ഏക്കറോളം സ്ഥലത്തുള്ള നെഹ്റു പാർക്കിൽ നടപ്പാതകൾ, ടോയ്ലറ്റ് സൌകര്യം, കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ എന്നിവ നിലവിലുണ്ട്. നവീകരണ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വിനോദ സഞ്ചാരവകുപ്പ് Read More…
ആറ്റുകാൽ പൊങ്കാല : നാല് ഹീറ്റ് ക്ലിനിക്കുകൾ കൂടി ആരംഭിച്ചു
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഉയർന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും നൽകാനായി നാല് ഹീറ്റ് ക്ലിനിക്കുകൾ കൂടി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അർബൻ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങിലാണ് ഹീറ്റ് ക്ലിനിക്കുകൾ ആരംഭിച്ചത്. സൂര്യാതപം പോലുള്ള പ്രശ്നങ്ങൾ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളർ, ഫാൻ, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്ലൂയിഡ്, ഒആർഎസ്, ക്രീമുകൾ എന്നിവ ക്ലിനിക്കുകളിൽ സജ്ജമാക്കി. ഉയർന്ന ചൂട് കൊണ്ടുള്ള Read More…
ലോക ആതുരസേവന രംഗത്ത് കേരളത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. :മന്ത്രി കെ എന്‍ ബാലഗോപാല്‍
കൊല്ലം: ലോകത്ത് ആകമാനമുള്ള ആതുരസേവന രംഗത്ത് കേരളത്തിന്റെ പ്രാധാന്യം വര്‍ധിച്ചുവരികയാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ഇന്‍സ്റ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജുക്കേഷനിലെ ആദ്യ ബാച്ചിന്റെ വിളക്ക് തെളിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങള്‍ക്ക് ഒപ്പം നാട്ടില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ നടത്തി വരുന്നുമുണ്ട്. കേരളത്തെ ആരോഗ്യ – വിദ്യാഭ്യാസ ഹബ്ബ് ആക്കുകയാണ് ലക്ഷ്യം. 25 പുതിയ നേഴ്‌സിങ് കോളേജുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് ഇതിന്റെ മുന്നോടിയായാണ്. Read More…
അഞ്ചുവർഷത്തിൽ നൂറ് പാലം എന്ന വാക്ക് മൂന്നാംവർഷം തന്നെ യാഥാർഥ്യമാകും- മന്ത്രി മുഹമ്മദ് റിയാസ് -വാക്കയിൽ പാലം മന്ത്രി നാടിനു സമർപ്പിച്ചു
ആലപ്പുഴ: അഞ്ചുവർഷത്തിനുള്ളിൽ നൂറ് പാലം പണിയുമെന്ന സർക്കാർ വാക്ക് വെറും മൂന്നു വർഷത്തിനുള്ളിൽ തന്നെ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തുറവൂർ ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച വാക്കയിൽ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടേമുക്കാൽ വർഷം കൊണ്ട് 92 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാനായെന്നും മന്ത്രി പറഞ്ഞു. പശ്ചാത്തല വികസനത്തിന്റെ അഭിവാജ്യ ഘടകങ്ങളാണ് പാലങ്ങൾ. കഴിഞ്ഞ ഏഴര വർഷത്തെ കണക്കെടുക്കുകയാണെങ്കിൽ കേരളത്തിലെ പശ്ചാത്തല വികസനമേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ദേശീയപാതകളും സംസ്ഥാന പാതകളും ഗ്രാമീണ Read More…
ജില്ലാ വികസന സമിതി യോഗം വേനല്‍ പരീക്ഷ ; കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കുടിവെള്ളം ഉറപ്പാക്കണം: ജില്ലാകലക്ടര്‍
കൊല്ലം: വേനല്‍ അധികരിച്ചതിനാല്‍ പരീക്ഷാസമയത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്ന് ജില്ലാകലക്ടര്‍ എന്‍ ദേവിദാസ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. വേനല്‍ കാലത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ഉറപ്പാക്കണം. ജലദൗര്‍ലഭ്യതയുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ജലലഭ്യത ഉറപ്പാക്കും. വേനല്‍ക്കാലമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണം. ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പൊടി ശല്യം കുറയ്ക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം. ഉത്സവ മേഖലകളില്‍ Read More…
മീനപ്പള്ളി കായലിലെ ടെർമിനലും മറ്റു സംവിധാനങ്ങളും കൈനകരി പഞ്ചായത്തിന് നൽകുന്നതിന് ശുപാർശ നൽകും – ജില്ല വികസന സമിതി -തിരഞ്ഞെടുപ്പിന് മുന്നോടിയായി ജീവനക്കാരുടെ വിശദാംശങ്ങൾ നൽകണം-ജില്ല കളക്ടർ
ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിൽ കൈനകരി മീനപ്പള്ളി കായലിലെ ടെർമിനലും അനുബന്ധ സംവിധാനങ്ങളും കൈനകരി പഞ്ചായത്തിന് വിട്ടു നൽകുന്നതിന് ശുപാർശ ചെയ്യാൻ ജില്ല വികസന സമിതി യോഗത്തിൽ തീരുമാനം. തോമസ് കെ. തോമസ് എം.എൽ.എ.യുടെ നിർദ്ദേശാനുസരണമാണ് ജില്ല കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗം ശുപാർശ നൽകിയത്. വിനോദസഞ്ചാര മേഖല മെച്ചപ്പെടുത്തുന്നതിന് പ്രദേശം പഞ്ചായത്തിന് നൽകുന്നത് ഗുണകരമാകുമെന്ന് യോഗം വിലയിരുത്തി. ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം തടയുന്നതിന് എക്‌സൈസിന്റെയും പോലീസിന്റെയും നിരീക്ഷണം ശക്തമാക്കും. കുട്ടനാട്ടിലെ Read More…
അധ്യാപികയെ ശല്യം ചെയ്തയാളെ ശിക്ഷിച്ചു
പെരിങ്ങോട്ടുകുറിശ്ശിയിലെ സ്‌കൂള്‍ അധ്യാപികയെ ശല്യം ചെയ്ത കേസില്‍ മണ്ണൂര്‍, പടിഞ്ഞാറെക്കര പ്രകാശനെ(34) പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നമ്പര്‍-രണ്ട് കോടതി നാലുമാസം തടവിനും 2000 രൂപ പിഴ അടയ്ക്കാനും പിഴ അടയ്ക്കാത്തപക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. പിറകേ നടന്ന് അശ്ലീലമായി കമന്റടിച്ചതിനും ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിനുമാണ് ശിക്ഷ. വിദ്യാര്‍ത്ഥികളില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി പല സമയങ്ങളിലും ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. പലതവണ പരാതിക്കാരിയും വീട്ടുകാരും ഇടപെട്ട് പിന്‍ തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും Read More…
കാൻസർ ചികിത്സാ രംഗത്ത് മലബാർ കാൻസർ സെന്റർ കുതിക്കുന്നു വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
തലശ്ശേരി മലബാർ കാൻസർ സെന്ററിൽ കിഫ്ബി പദ്ധതി രണ്ടാം ഘട്ടത്തിലുൾപ്പെടുത്തി നിർമ്മിക്കുന്ന 14 നില ബ്ലോക്കിന്റെ ശിലാസ്ഥാപനം, 3 ടെസ്ല എംആർഐ സ്‌കാനർ, ഡെക്സാ സ്‌കാനർ, ഗാലിയം ജനറേറ്റർ, ബയോ ഫീഡ്ബാക്ക് ഡിവൈസ്, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ മുഖ്യാതിഥികളാകും. എംപിമാരായ കെ. മുരളീധരൻ, വി. ശിവദാസൻ, സന്തോഷ് കുമാർ Read More…











