Kerala

വയനാടില്‍ നിന്നും എത്തിച്ച കടുവയുടെ ആരോഗ്യനിലയില്‍ പുരോഗതി: മന്ത്രി കെ രാജന്‍

തൃശ്ശൂർ: വയനാടില്‍ നിന്നും എത്തിച്ച ‘രുദ്രന്‍’ എന്ന പേരിട്ട ആണ്‍കടുവയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. പൂത്തൂര്‍ ചന്ദനകുന്ന് ഐസോലേഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കടുവയെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 18ന് സൗത്ത് വയനാട് ഡിവിഷനിലെ വാകേരിയില്‍ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് കടുവയെ പിടികൂടിയത്. തുടര്‍ന്ന് സാരമായി പരിക്കേറ്റ കടുവയെ ചികിത്സയ്ക്കായി മറ്റും 19നാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്. നിലവില്‍ അപകടനില പിന്നിട്ടിട്ടുണ്ട്.  മുഖത്തേറ്റ മുറവിന് Read More…

Culture India Kerala

അയോധ്യയിലേക്കുള്ള ഓണവില്ല് തൃശൂരിൽ എത്തുന്നു.

അയോധ്യയിലേക്കുള്ള ഓണവില്ല് തൃശൂരിൽ എത്തുന്നു.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഓണവില്ല് ആണ് പ്രത്യേകം സജ്ജീകരിച്ച രഥത്തിൽ തൃശ്ശൂരിലെത്തുന്നത്. വൈകിട്ട് 4.30 ന് പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലാണ് ഓണവില്ലിന് സ്വീകരണം ഒരുക്കുന്നത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ‘ പ്രത്യേക ക്ഷണമുള്ള കല്യാൺ ഗ്രൂപ്പ് ചെയർമാൻ ഓണവില്ല് സ്വീകരിക്കും. തൃശ്ശൂരിലെ ഹൈന്ദവ സംഘടനകളും ശ്രീരാമ ഭക്തരും മറ്റെല്ലാവരും ചേർന്ന് ഓണവില്ലിനെഭക്ത്യാദരങ്ങളുടെ എതിരേൽക്കും. വനിതകളുടെ താലത്തോടെയുംവാദ്യഘോഷത്തോടെയും കൂടിയാവും പൂങ്കുന്നം ജംഗ്ഷനിൽ നിന്നും ഓണവില്ല് സ്വീകരിക്കുക.തുടർന്ന് ഘോഷയാത്രയായി ശ്രീസീതാരാമസ്വാമി ക്ഷേത്രത്തിൽ Read More…

Kerala Medical

രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

*മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി അഭിനന്ദിച്ചു  തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ തുടർച്ചയായ രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയും വിജകരമായി. കരൾ രോഗം മൂലം കാൻസർ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി 53 വയസുകാരനാണ് കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവാണ് കരൾ പകുത്ത് നൽകിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രോഗിയെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ട്രാൻസ്പ്ലാന്റ് ടീമിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.            കഴിഞ്ഞ മാസം എട്ടിനായിരുന്നു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. Read More…

Kerala

ആത്മഹത്യയെ ചെറുക്കാന്‍ ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുമായി യുവജന കമ്മിഷന്‍

*റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി തിരുവനന്തപുരം: യുവജനങ്ങള്‍ക്കിടയില്‍ ആത്മഹത്യാപ്രവണത വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ യുവജനങ്ങളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ മുഖ്യമന്ത്രി പിണറായി വിജയന് പഠനറിപ്പോര്‍ട്ട് കൈമാറി. യുവജനകാര്യ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് , കമ്മിഷന്‍ അംഗം വി. എ. വിനീഷ്, കമ്മിഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, റിസര്‍ച്ച് ടീം ചെയര്‍മാന്‍ ഡോ. എം.എസ്. ജയകുമാര്‍, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ Read More…

Health Kerala

ഹോസ്റ്റലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

*രണ്ട് ഘട്ടങ്ങളിലായി 11 മെസ്സുകളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു തിരുവനന്തപുരം: ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമായി പ്രവർത്തിക്കുന്ന 602 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. പരിശോധനകളിൽ 76 സ്‌ക്വാഡുകൾ പ്രവർത്തിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 4 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി ആകെ 1597 പരിശോധനകളാണ് നടത്തിയത്. വീഴ്ചകൾ കണ്ടെത്തിയ ആകെ 11 സ്ഥാപനങ്ങളിലെ കാന്റീനുകളുടേയും മെസ്സുകളുടേയും പ്രവർത്തനങ്ങളാണ് നിർത്തിവയ്പ്പിച്ചത്. ഹോസ്റ്റലുകളിലെ ഭക്ഷണത്തെപ്പറ്റിയുള്ള പരാതി Read More…

Kerala

ഇ.എസ്.ഐ. സ്ഥാപനങ്ങൾ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഇ.എസ്.ഐ. സ്ഥാപനങ്ങൾ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണു സംസ്ഥാന സർക്കാർ നടത്തുന്നതെന്നു പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 2022ലെ മികച്ച ഇ.എസ്.ഐ. സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി ക്ഷേമം മുൻനിർത്തി സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്താനാണു സംസ്ഥാനത്തെ ഇൻഷ്വറൻസ് വകുപ്പും അതിനു കീഴിൽ ഇ.എസ്.ഐ. ആശുപത്രികളും ഡിസ്‌പെൻസറികളും പ്രവർത്തിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തുടക്കത്തിൽ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മാത്രമായിരുന്ന ഇ.എസ്.ഐ. ഇന്നു സംസ്ഥാനത്താകമാനം 10 ലക്ഷത്തിലധികം വരുന്ന ഇൻഷൂർ ചെയ്ത തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 30 ലക്ഷം Read More…

India Kerala

പാലിയേക്കര ടോൾ ബൂത്ത്, പണികൾ പൂർത്തിയായില്ല, മാഞ്ഞു പോകുന്ന കൃത്യവിവരങ്ങൾ രേഖപ്പെടുത്താത്ത രശീതി, യാത്രക്കാരന് 10000 രൂപ നഷ്ടം നല്കുവാൻ വിധി.

തൃശൂർ: പണികൾ പൂർത്തിയാകാത്ത റോഡ്, ടോൾ കൊടുത്ത് ഉപയോഗിക്കേണ്ടിവന്നുവെന്നും, വിവരങ്ങൾ രേഖപ്പെടുത്താതെ മാഞ്ഞു പോകുന്ന രശീതി നല്കിയെന്നും ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂരിലെ ഇൻഷൂറൻസ് ഇൻവെസ്റ്റിഗേറ്റർ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് പാലിയേക്കര ടോൾ ബൂത്ത് നിയന്ത്രിക്കുന്ന തൃശൂരിലെ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും എറണാകുളത്തുള്ള നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ളിമെൻ്റേഷൻ യൂണിറ്റിനെതിരെയും ഇപ്രകാരം വിധിയായതു്. ജോർജ് തട്ടിൽ ടോൾ ഫീസ് നൽകി തൃശൂരിൽ Read More…

India Kerala Politics

നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ ഇടത് വലത് ദുഷ്പ്രചരണം തോൽവി ഭയന്ന് – അഡ്വ കെ.കെ അനീഷ്കുമാർ.

തൃശ്ശൂർ: നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിനെതിരെ ഇടതും വലതും ദുഷ്പ്രചരണം നടത്തുന്നത് തൃശ്ശൂരിലെ തോൽവി മുന്നിൽ കണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. ഗുരുവായൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് മുഹൂർത്തം നോക്കി ബുക്ക് ചെയ്തിരുന്ന വിവാഹങ്ങൾ ക്യാൻസൽ ചെയ്യിപ്പിച്ചുവെന്ന കള്ളപ്രചരണം ഇതിൻ്റെ ഭാഗമായിരുന്നു. ഒരു വിവാഹവും ക്യാൻസൽ ചെയ്യിപ്പിച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കിയിട്ടും ദുഷ്പ്രചരണം തുടർന്നു. വിവാഹം ബുക്ക് ചെയ്തവർക്കൊന്നും ഇല്ലാത്ത പരാതിയാണ് കമ്മൂണിസ്റ്റ് കോൺഗ്രസ്സ് നേതാക്കൾക്ക് ഉണ്ടായത്. ഗുരുവായൂരിൽ വിവാഹത്തിന് മുഹൂർത്തമില്ലെന്ന് പോലും Read More…

Health Kerala

പാർസൽ ഭക്ഷണം: ലേബൽ പതിക്കണമെന്ന നിയമം കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം പുറപ്പെടുവിച്ചു.  ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.  കടകളിൽ നിന്നും വിൽപ്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കുവാൻ കമ്മീഷണർ ജാഫർ മാലിക് നിർദ്ദേശം നൽകിയത്.   പാർസൽ ഭക്ഷണം Read More…

India Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് യാത്രയായി

കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയാക്കിയത്.   തൃശൂർ, എറണാകുളം ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ബുധനാഴ്ച്ച(ജനുവരി 17) ഉച്ച കഴിഞ്ഞ് 3.10 ന്  നേവൽ ബേസിൽ നിന്ന് ഹെലികോപ്ടറിൽ എത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3.39 നാണ് ഡൽഹിയിലേക്ക് തിരിച്ചത്.  സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്‌, ജില്ലാ Read More…