ജാതീയമായും സാമ്പത്തികമായും തൊഴിൽ പരമായും പിന്നൊക്കം നിൽക്കുന്ന ഏതൊരാളെയും അംഗീകരിക്കാൻ ആവില്ലെന്ന കോൺഗ്രസിൻറെ വരേണ്യമായ മനസ്സാണ് ഇന്ന് തൃശൂരിൽ യൂത്ത് കോൺഗ്രസിലൂടെ പ്രകടമായതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പാർലമെൻറിൽ ഉപരാഷ്ട്രപതിയെ അപമാനിച്ചതും അപമാനിച്ച ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചതും രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ്. അതിനൊക്കെ മുമ്പ് ഒരു പിന്നോക്ക സമുദായക്കാരിയെ രാഷ്ട്രപതിയാക്കിയതിലും കോൺഗ്രസിൻറെ അസഹിഷ്ണുത പ്രകടമായതാണ്. ഇതാണ് ഇപ്പോഴും നടന്നത്. പ്രധാനമന്ത്രി തൃശ്ശൂരിൽ സംസാരിച്ച വേദിയിൽ ചാണകവെള്ളം ഒഴിക്കാൻ വന്ന യൂത്ത് കോൺഗ്രസുകാരുടെ അല്പത്വം കോൺഗ്രസിന്റെ വെറുപ്പിന്റെ മനസ്ഥിതിയാണ് കാണിക്കുന്നത്. ഈ Read More…
Politics
മോദിയുടെ ഉറപ്പ്: സ്ത്രീ ശാക്തീകരണത്തിനായി നടപ്പാക്കിയ പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിയ്ക്കുന്ന പരിപാടികളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
2024 പാർലമെൻ്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചർച്ചയാകുന്നതും മോദി തന്നെയാണ്. മോദിയെ എങ്ങനെ തകർക്കാം എന്നതാണ് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നത് എന്നും നായ്ക്കനാൽ വേദിയിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത് എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുഴുനീള പ്രസംഗത്തിൻ്റെ ഒരോ ഘട്ടത്തിലും അമ്മമാരെ സഹോദരിമാരെ എന്നഭിസംബോധന ചെയ്യാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു മാത്രമല്ല, “മോദിയുടെ ഉറപ്പ്” എന്ന് മലയാളത്തിൽ ഉന്നിപ്പറയാനും അദ്ദേഹം ശ്രദ്ധിച്ചു.
വനിതാ റാലിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില് ബി.ജെ.പിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കും
തൃശൂര്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരില് രണ്ട് ലക്ഷത്തിലധികം സ്ത്രീകളെ അഭിസംബോധന ചെയ്യും. സ്ത്രീ ശാക്തീകരണത്തോടുള്ള പാര്ട്ടിയുടെ പ്രതിബദ്ധത പ്രദര്ശിപ്പിക്കാനും വനിതാ സംവരണ ബില് അടുത്തിടെ പാസാക്കിയത് മുതലാക്കാനുമാണ് ‘സ്ത്രീശക്തി മോദിക്ക് ഒപ്പം’ (പ്രധാനമന്ത്രി മോദിക്കൊപ്പം സ്ത്രീകളെ ശാക്തീകരിക്കുക) എന്ന് പേരിട്ടിരിക്കുന്ന പരിപാടി ലക്ഷ്യമിടുന്നത്. അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, സംരംഭകർ, കലാകാരന്മാർ, ഗ്രാമീണ തൊഴിലാളികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകളെ Read More…
പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം :ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും കൊടികളും തൃശ്ശൂർ കോർപ്പറേഷൻ അധികൃതർ അഴിച്ചു മാറ്റി.
പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം :ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും കൊടികളും തൃശ്ശൂർ കോർപ്പറേഷൻ അധികൃതർ അഴിച്ചു മാറ്റി. തൃശ്ശൂർ സ്വരാജ് റൗണ്ടിലെ ബോർഡുകളും കൊടികളുമാണ് അധികൃതർ ഇന്നു രാവിലെ അഴിച്ചു മാറ്റാൻ തുടങ്ങിയത്. ജനുവരി മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിൽ എത്തുന്നത്.പ്രധാനമന്ത്രിയുടെ പരിപാടിയുടെ ബോർഡുകളാണ് തൃശൂർ കോർപ്പറേഷൻ അഴിച്ചു മാറ്റാൻ ശ്രമിച്ചത്.ഇതറിഞ്ഞ് BJP പ്രവർത്തകർ ഓടിയെത്തിയത് നേരിയ തോതിൽ സംഘർഷത്തിൽ എത്തുകയും ചെയ്തു. അപ്പോഴേയ്ക്കും ബി ജെ പി ജില്ലാ പ്രസിഡന്റ് Kk അനീഷ് കുമാർ Read More…
ന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് വരുന്നതിൽ കോൺഗ്രസിനും സിപിഎമ്മിനും അസഹിഷ്ണുത: കെ.സുരേന്ദ്രൻ
തൃശ്ശൂർ: ബിജെപിയിൽ മതന്യൂനപക്ഷങ്ങൾ ചേരുന്നതിനോട് അസഹിഷ്ണുതയോടെയാണ് സിപിഎമ്മും കോൺഗ്രസും പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ ഇതിനെയൊക്കെ അതിജീവിച്ച് ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുക്കുകയാണെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തന്നെ നിർദേശിച്ച സ്നേഹയാത്ര മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്. ഇന്നലെ പത്തനംതിട്ടയിൽ വൈദികൻ ഉൾപ്പെടെ ബിജെപിയിൽ ചേർന്നു. ബിജെപിയിൽ ചേർന്ന വൈദികനെയും സ്നേഹസംഗമത്തിൽ ആശംസ നേർന്ന വൈദികനെയും മോശമായരീതിയിലാണ് കോൺഗ്രസും സിപിഎമ്മും അവഹേളിക്കുന്നത്. മോദിയുടെ തൃശ്ശൂർ സന്ദർശനം ചരിത്രം സൃഷ്ടിക്കും. അയോധ്യയിലെ രാമക്ഷേത്രത്തെ Read More…
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമായി ആരംഭിക്കാന്‍ കെപിസിസി എക്സിക്യൂട്ടീവ് യോഗ തീരുമാനo.
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമായി ആരംഭിക്കാന്‍ തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്‌നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥ ജനുവരി 21ന് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയില്‍ സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി ജനുവരി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗ ങ്ങള്‍ സംഘടിപ്പിക്കും. ഇതില്‍ കെപിസിസിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം Read More…
കേരള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മനീഷ്കുമാർ ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നു.
തൃശ്ശൂർ: കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം ജില്ലാ സെക്രട്ടറി മനീഷ്കുമാറും സഹപ്രവർത്തകരും ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ ഓഫീസിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രനിൽ നിന്നാണ് മെംബർഷിപ്പ് സ്വീകരിച്ചത്. ബിജെപി തരംഗത്തിൻ്റെ പ്രതിഫലനമാണ് നിരവധി പേർ ഇതിനോടകം മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിൽ എത്തിയതെന്നും ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ, ജില്ലാ സെക്രട്ടറി എൻ.ആർ റോഷൻ, മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് Read More…
സുരേഷ് ഗോപിയെ സർക്കാർ വെട്ടയാടുന്നു: കെ.സുരേന്ദ്രൻ
തൃശ്ശൂർ: സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ശോഭകെടുത്താനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ്ഗോപിയെ സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തിയ കോഴിക്കോട് പൊലീസിന് തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ തിരുവനന്തപുരത്ത് രാഷ്ട്രീയ ഗൂഢാലോചന നടക്കുകയും അതിന് ശേഷം ജാമ്യമില്ലാ വകുപ്പ് ചുമത്താൻ തീരുമാനിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സുരേഷ് ഗോപിയെ ജനങ്ങളിൽ നിന്നും മാറ്റിനിർത്താനാണ് ശ്രമം നടക്കുന്നത്. ഇത്തരം വൃത്തികെട്ട രാഷ്ട്രീയം വിജയിക്കാൻ പോവുന്നില്ല. Read More…
തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള ശ്രമത്തെ ചെറുക്കും-കെ.സുരേന്ദ്രന്‍
തൃശൂര്‍ : ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഏതു നീക്കവും ശക്തമായി ചെറുത്തുതോല്‍പ്പിക്കുമെന്നും വിശ്വാസികളോടൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പാറമേക്കാവ് ദേവസ്വം ഓഫീസിലെത്തി പൂരം സംഘാടക സമിതി ഭാരവാഹികളെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.ബാലഗോപാല്‍, സെക്രട്ടറി രാജേഷ് പൊതുവാള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സുരേന്ദ്രനെ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല എന്ന തിട്ടൂരം സുപ്രീംകോടതിയെ വെല്ലുവിളിയ്ക്കലാണെന്ന് : കെ സുരേന്ദ്രൻ
. സുപ്രീം കോടതിയുടെ അനുമതിയോടെയാണ് അയോദ്ധ്യയിൽ ക്ഷേത്രം പണിതത്.. തർക്കങ്ങളെല്ലാം രമ്യമായി പരിചരിയ്ക്കപ്പെട്ടതുമാണ്. എന്നിട്ടും ഒരു വിഭാഗം അസംതൃപ്തരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് കേരളത്തിലും നടക്കുന്നത്..രാജ്യം സർവ്വാത്മനാ സ്വീകരിച്ച അയോദ്ധ്യാ വിഷയം മുസ്ലിം ജനവിഭാഗവും സ്വീകരിച്ചതാണ്. അഞ്ചു പതിറ്റാണ്ട് നീണ്ട തർക്കം കോടതി വിധിയിലൂടെ തീർന്നിട്ടും, അതിനെ തമസ്കരിയ്ക്കാനാണ് ശ്രമം നടക്കുന്നത്. ഭാരതത്തിന്റെ മാതൃകാരൂപമാണ് ശ്രീരാമൻ. ഭരണഘടന ആദ്യ പോജിൽത്തന്നെ ശ്രീരാമനുണ്ട്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കരുത് എന്ന നിലപാട് നിഷേധാത്മകമാണ്. കോടാനു കോടി ജനങ്ങളുടെ ആഗ്രഹം Read More…