തൃശ്ശൂർ: രാജ്യത്തിന്റെ അഭിമാന സ്തംഭമായ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ നിഷേധാത്മകമായി കാണുന്ന കോൺഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനയിൽ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റെതാണ്. ഭരണഘടനയിൽ രാമനെ സദ്ഭരണത്തിന്റെ പ്രതീകമായാണ് കാണുന്നത്. ലോകത്തിന്റെ ആത്മീയ കേന്ദ്രമായി മാറുന്ന അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ മോശമാക്കി ചിത്രീകരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നടപടി പ്രതിഷേധാർഹമാണെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം. കെ.മുരളീധരനും സുധീരനും ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. Read More…
India
പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്‌കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവവും കെ. ബി. ഗണേഷ്‌കുമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, വി. ശിവൻകുട്ടി, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, സജി ചെറിയാൻ, ജി. ആർ. അനിൽ, കെ. എൻ. ബാലഗോപാൽ, എ. കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, വി. എൻ. വാസവൻ, ഡോ. ആർ. ബിന്ദു, എം. ബി. രാജേഷ്, ഡെപ്യൂട്ടി Read More…