India Kerala

വയനാട് ദുരന്തം: സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുളള സഹായങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

        വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രിക്കു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് ഉൾപ്പെടെ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചു. പ്രധാനമന്ത്രിയോട് ദുരന്തന്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി അവ കുറിപ്പായി കൈമാറി. നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സർക്കാരിന് പിന്നീട് Read More…

India Kerala

വികസനത്തിന്റെ ഗുണഫലങ്ങള്‍ തദ്ദേശീയ ജനതയിലേക്ക് എത്തിക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷം മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു തദ്ദേശീയ ജനത അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിനും വികസനനേട്ടങ്ങള്‍ അവരില്‍ എത്തിക്കുന്നതിനും നിരവധി പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അന്തര്‍ദേശീയ ദിന സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പു വരുത്തി, തദ്ദേശീയ ജനതയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്ന സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തദ്ദേശീയ ജനതയുടെ സ്വച്ഛമായ Read More…

India Kerala

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം ഫലപ്രദം: കേരളത്തെ ഹൃദയത്തോട് ചേർക്കാൻ മോദിക്ക് സാധിച്ചു: കെ.സുരേന്ദ്രൻ

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കേരളത്തിന് ഏറ്റവും ഫലപ്രദമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിനുമുമ്പ് ഒരു പ്രധാനമന്ത്രിയും ശ്രമിക്കാത്ത തരത്തിൽ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. ഏറെ സമയമെടുത്ത് ദുരന്തത്തിൻ്റെ വ്യാപ്തി പഠിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ ദുരന്തത്തിൽ നിന്നും വയനാടിന് മോചിതമാവാനുള്ള എല്ലാവിധ പിന്തുണയും നരേന്ദ്രമോദി തൻ്റെ സന്ദർശനത്തിലൂടെ നൽകി. പണം ഒന്നിനും ഒരു തടസ്സമാവില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്. കാര്യങ്ങൾ കൂടുതൽ പഠിച്ച് വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ അദ്ദേഹം Read More…

India Kerala

വയനാട് ദുരന്തം: കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം; മന്ത്രി എ.കെ.ശശീന്ദ്രൻ

വയനാട് ഉരുൾപൊട്ടലിന് കാരണം അനധികൃത കുടിയേറ്റങ്ങളും കയ്യേറ്റങ്ങളുമാണെന്ന തരത്തിൽ ദുരന്തത്തിന്റെ ഇരകളെ അനധികൃത കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പു മന്ത്രി ഭൂപേന്ദർ യാദവിന് സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ കത്തയച്ചു.  ദുരന്തത്തിന്റെ ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് തീർത്തും അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ വീണ്ടെടുക്കുന്ന വേളയിൽ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെ ദുരന്തത്തിന് ഇരയായവർ കാലാകലങ്ങളിൽ ബാധകമായ നിയമങ്ങൾക്ക് അനുസൃതമായാണ്  Read More…

India Kerala

ചലചിത്ര സംവിധായകൻ സിദ്ദീഖിൻ്റെ ഒന്നാം ചരമവാർഷികദിനത്തിൽ “ചിരിയുടെ രസതന്ത്രം ” എന്ന സിദ്ദീഖ് ജീവചരിത്ര ഗ്രന്ഥകർത്താവ് പത്രപ്രവർത്തകൻ മഹ്ബൂബിൽ നിന്നും ഏറ്റുവാങ്ങി മമ്മുട്ടി വായിക്കുന്നു.

സിദ്ദീഖിനെ സിനിമയിലേ ക്ക് കൊണ്ടുവരാൻ നിമിത്തമായത് മമ്മുട്ടിയാണ്. കലാഭവനിൽ മിമിക്സ് പരേഡ് എന്ന ഹാസ്യ കലാപ്രകടനം 1981-ൽ സംവിധാനം ചെയ്തത് സിദ്ദീഖാണ്. ആലപ്പുഴ കാർമ്മൽ തീയറ്ററിൽ മമ്മുട്ടിക്കൊപ്പം സംവിധായകൻ ഫാസിൽ കലാഭവൻ്റെ മിമിക്സ് പരേഡ് കണ്ടു. സിദ്ദീഖിനെ അഭിനന്ദിക്കുന്നതിനിടെയാണ് സിദ്ദീഖ് സിനിമക്ക് പറ്റിയ കഥകൾ എഴുതുന്ന വിവരം മമ്മുട്ടി ഫാസിലിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്. അന്ന് പുല്ലേപ്പടി ദാറുൽ ഉലൂം ഹൈസ്കൂളിൽ സ്ഥിരം ക്ലറിക്കൽ സ്റ്റാഫും കലാഭവനിൽ മിമിക്സ് പരേഡ് കലാകാരനുമായിരുന്ന സിദ്ദീഖും കൂട്ടുകാരൻ ലാലും അങ്ങിനെയാണ് ഫാസിലിനൊപ്പം Read More…

India Kerala

തവനൂർ സ്‌കിൽ പാർക്കിൽ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സെന്റർ ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു

         ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തവനൂർ സ്‌കിൽ പാർക്കിൽ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കാൻ ധാരണയായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  മാറുന്ന തൊഴിൽ സാഹചര്യങ്ങളെ മുൻനിർത്തി സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി(സിഎഫ്ടിഐ) ചേർന്ന് നോൺ ലെതർ പാദരക്ഷാനിർമാണ Read More…

India Kerala

ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ എടുത്ത 107 കേസ് കോടതി റദ്ദാക്കി

തൃശൂര്‍: ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാറിനെതിരെ പോലീസ് ചുമത്തിയ 107 കേസ് തൃശൂര്‍ ആര്‍ഡിഒ കോടതി റദ്ദാക്കി. സമൂഹത്തിന്റെ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെ എടുക്കുന്ന സിആര്‍പിസി 107 ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ ചുമത്തിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പ്രതികാര രാഷ്ട്രീയമാണ് സിപിഎമ്മും പോലീസും ചേര്‍ന്ന് നടപ്പാക്കിയതെന്ന് ആരോപിച്ച് ബിജെപി ഡിഐജി ഓഫീസ് മാര്‍ച്ചും നടത്തിയിരുന്നു. കള്ളക്കേസ് എടുത്തതിനെതിരെ ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. Read More…

India Kerala

ടി വി യുടെ തകരാർ, വ്യാപാരിക്കും നിർമ്മാതാവിനും എതിരെ വിധി, വില 18000 രൂപയും നഷ്ടം 7500 രൂപയും നൽകണം.

ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അയ്യന്തോൾ തെക്കേക്കര വീട്ടിൽ രാജു വർഗ്ഗീസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ബിസ്മി അപ്ലയൻസസ് ബിസ്മി കണക്റ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, മുംബൈയിലെ പി ഇ ഇലക്ട്രോണിക്സിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.രാജു വർഗ്ഗീസ് 18000 രൂപ നല്കിയാണ് ബിസ്മിയിൽ നിന്ന് ഫിലിപ്സ് ടി വി വാങ്ങുകയുണ്ടായത്. വാങ്ങി നാല് മാസം കഴിഞ്ഞപ്പോൾ ടി വി പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു.പരാതിപ്പെട്ടിട്ടം നിവൃത്തിയൊന്നും Read More…

India Kerala

പൊതുജനങ്ങളോട് സൗമ്യമായും കുറ്റവാളികളോട് കർക്കശമായും ഇടപെടാൻ പൊലീസിന് കഴിയണം: മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുജനങ്ങളോട് സൗമ്യമായും കുറ്റവാളികളോട് കർക്കശമായും ഇടപെടാൻ പൊലീസിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പെഷ്യൽ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയൻ എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ 333 പോലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സംസ്ഥാനം ജനകീയ പൊലീസിങ് നയമാണ് നടപ്പാക്കിവരുന്നത്. ഇതിൽ പൊലീസിന്റെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ നല്ലതോതിൽ മുന്നോട്ടുപോകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ സുഹൃത്തായി പ്രവർത്തിക്കുന്നതിനൊപ്പം കുറ്റവാളികൾക്ക് ഒരുതരത്തിലും സ്വാധീനിക്കാൻ കഴിയാത്തവരാണ് പൊലീസ് എന്ന Read More…

India Kerala

വയനാട്ടിൽ മാതൃകാ പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുക സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ ഇരയായവർക്കായി മാതൃക പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് എത്ര പണമായാലും വിഷമം വരില്ല. ഇതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച ആർക്കിടെക്റ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തിൽ കാണാതായവരെ മുഴുവൻ കണ്ടെത്താനുള്ള ശ്രമം തുടരും. തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും മികച്ച പ്രവർത്തനം നടത്തുന്ന ഇന്ത്യൻ സായുധ സേനകളുടെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ചു ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു തീരുമാനിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തിരിച്ചറിയാനാകാത്ത Read More…